തൃശൂര്‍: ഗുണ്ടാ പ്രവര്‍ത്തനവും മോഷണവും കാരണം നാല് ദിവസത്തിനിടെ കൊല്ലപ്പെട്ടത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍. വ്യാഴാഴ്ച തൃശൂര്‍ താന്ന്യം കുറ്റിക്കാട്ട് സുരേഷിന്റെ മകന് ആദര്‍ശാണ്(29) ആദ്യം കൊല്ലപ്പെട്ടത്. ഞായറാഴ്ച കണ്ണൂര്‍ കണ്ണവത്തിനടുത്ത തൊടീക്കളത്ത് ‘രേഷ്മ’ നിവാസില്‍ പി രാഗേഷും (39) കൊല്ലപ്പെട്ടു. ആദര്‍ശ് കൊലക്കേസില്‍ ഒമ്പത് പ്രതികള്‍ പിടിയിലായി. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക.യാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. മുറ്റിച്ചൂര്‍ പെരിങ്ങാട് വീട്ടില്‍ ഹരിത്ത് എന്ന് വിളിക്കുന്ന മനു, മുറ്റിച്ചൂര്‍ കൂട്ടാല വീട്ടില്‍ കുഞ്ഞാപ്പു എന്ന നിജില്‍, കണ്ടശ്ശാങ്കടവ് കപ്പേളക്കു സമീപം താണിക്കല്‍ വീട്ടില്‍ ഷനില്‍ (23), ചാവക്കാട് ഇത്തിപറമ്പില്‍ വീട്ടില്‍ പ്രജില്‍ (24), മുറ്റിച്ചൂര്‍ ചക്കാണ്ടി വീട്ടില്‍ ഷിബിന്‍ (21), മുറ്റിച്ചൂര്‍ കൂട്ടാല വീട്ടില്‍ നിമേഷ് (22), മുറ്റിച്ചൂര്‍ കൂട്ടാല വീട്ടില്‍ നിധിന് എന്ന അപ്പു, മുറ്റിച്ചൂര്‍ കോക്കാന്‍ മുക്കില്‍ ബ്രഷ്നവ് (27), മുറ്റിച്ചൂര്‍ പണിക്കവീട്ടില്‍ ഷിഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളില്‍ ഹരിത്ത് എന്ന മനു അന്തിക്കാട് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയും നിജിന്‍ എന്ന കുഞ്ഞാപ്പു, ബ്രഷ്നവ് എന്നിവര്‍ അന്തിക്കാട് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ ഉള്ളവരും അന്തിക്കാട്, വലപ്പാട് സ്റ്റേഷനുകളില്‍ വധശ്രമമടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുകളുമാണ്. പ്രജില്‍ ചാവക്കാട് പോലീസ് സ്റ്റേഷനിലെ വധശ്രമ കേസുകളിലെയും നിമിഷ് അന്തിക്കാട് പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളിലേയും പ്രതികളാണ്. ആദര്‍ശ് എന്ന മക്കു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു.
ആട് മോഷണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാഗേഷിന്റെ ജീവനെടുത്തത്. തൊടീക്കളം യുടിസി കോളനിയില്‍ നിന്ന് തൊടീക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് വരുന്ന റോഡരികിലെ റബ്ബര്‍ തോട്ടത്തിലാണ് ഞായറാഴ്ച പുലര്‍ച്ചെ കൈയ്ക്കും കാലിനും വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ രാഗേഷിനെ നാട്ടുകാര്‍ കണ്ടത്. കണ്ണവം പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴിയാണ് മരിച്ചത്. കൊലപാതകത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച രാത്രി യുടിസി കോളനിയില്‍ എത്തിയ രാഗേഷും കോളനിയിലെ യുവാക്കളുമായി വാക്കുതര്‍ക്കമുണ്ടായി. കോളനിയിലെ ഒരു ആടിനെ രാഗേഷ് കടത്തിക്കൊണ്ടുപേയെന്നാരോപിച്ചായിരുന്നു തര്‍ക്കം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് കോളനിയിലെ ചിലര്‍ തൊടീക്കളത്തെ ഒരു വീട്ടില്‍ നിന്ന് രാഗേഷ് ആടിനെ കടത്തിക്കൊണ്ടുപോയതായി കണ്ണവം പോലീസ് സ്റ്റേഷനിലേക്ക് ഫോണില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. തൊടീക്കളത്തെത്തിയ പോലീസ് രാഗേഷുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറി. സംഭവവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായതായി സൂചനയുണ്ട്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം തൊടീക്കളത്തെ തറവാട് വീട്ടുവളപ്പില്‍ സംസ്കരിച്ചു. പരേതനായ രാഘവന്-പത്മിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷിജി. മക്കള്‍: അഞ്ജന, ചന്ദന. സഹോദരങ്ങള്‍: രേഷ്മ, രജീഷ്.
Discussion about this post