നക്നൗ: ഉത്തര്‍ പ്രദേശില്‍ വ്യാജ ഏറ്റുമുട്ടല്‍ ആരോപണമുയര്‍ന്ന 74 കേസുകളിലെ അന്വേഷണത്തില്‍ പോലീസിന് ക്ലീന്‍ ചിറ്റ്. കഴിഞ്ഞ ദിവസം എട്ട്്പോലീസുകാരെ കൊലപ്പെടുത്തിയ കൊടും ക്രിമിനല്‍ വികാസ് ദുബെ ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചിരുന്നു. ഇതില്‍ 2014ലെ സുപ്രീം കോടതി നിര്‍ദ്ദേങ്ങള്‍ അനുസരിച്ച് അന്വേഷണം നത്തുമെന്നും യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനം മറിഞ്ഞപ്പോള്‍ രക്ഷപ്പൊന്‍ ശ്രമിച്ച ദുബെയെ വെടിവെട്ടുവെന്നാണ് പോലീസ് വാദം. 2017 മാര്‍ച്ചില്‍ യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ചുമലയേറ്റതിന് ശേഷം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന 119ാമത്തെ ക്രിമിനലാണ് ദുബെ. വ്യാജ ഏറ്റുമുട്ടല്‍ കൊലകളാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ ക്രിമിനലുകളെ അമര്‍ച്ച ചെയ്യുന്ന നടപടിയെ ഒരു വിഭാഗം സ്വാഗതം ചെയ്യുന്നു. 74 കേസുകളില്‍ മജിസ്റ്റീരിയല്‍ അന്വേഷണമാണ് നന്നത്. 61 കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയയിരുന്നു. 6145 സംഭവങ്ങളാണ് നടന്നത്. 2258 പേര്‍ക്ക് പരിക്കേറ്റു. 13 പോലീസുകാരും കൊല്ലപ്പെട്ടു. 885 പോലീസുകാര്‍ക്ക് പരിക്കേറ്റു.
Discussion about this post