ഹൈദരാബാദ്: സെക്രട്ടേറിയറ്റ് വളപ്പിലെ ഒരു ക്ഷേത്രവും രണ്ട് മുസ്ലിം പള്ളിയും പൊളിച്ച് തെലങ്കാന സര്‍ക്കാര്‍. സംഭവത്തില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖറ റാവുവിനെതിരെ ബിജെപിയും കോണ്‍ഗ്രസ്സും രംഗത്തെത്തി. തെലങ്കാനയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഇതരമതസ്ഥരുടെ വികാരത്തേക്കാള്‍ സ്വന്തം വികാരവും അന്ധവിശ്വാസവുമാണ് മുഖ്യമന്ത്രിക്ക് വലുതെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് എംപി രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. മകനെ അുത്ത മുഖ്യമന്ത്രിയാക്കാനുള്ള ശ്രമത്തിലാണ് റാവു. വാസ്തുവിലുള്ള അന്ധവിശ്വാസമാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നില്‍. അദ്ദേഹം ചൂണ്ടിക്കാട്ടി. റാവുവിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടതായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു പറഞ്ഞു.
Discussion about this post