കോഴിക്കോട്: യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) അന്വേഷണത്തിനെതിരെ ഏഷ്യാനെറ്റിലെ ഇടത്-ഇസ്ലാമിസ്റ്റ് മാധ്യമ പ്രവര്ത്തകന് അബ്ജോത് വര്‍ഗ്ഗീസ്. മുസ്ലിം വേട്ടയാണ് എന്‍ഐഎയുടെ ലക്ഷ്യമെന്ന് സൂചിപ്പിച്ച് അബ്ജോത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. കേസ് തെളിയിക്കലല്ല ലക്ഷ്യമെന്നും ഒരു മുസ്ലിം ലിങ്ക് ഉണ്ടാക്കി ഈ കേസ് കൊണ്ടുപോയി കെട്ടുമെന്നും പോസ്റ്റില്‍ പറയുന്നു.
”കേസ് അന്വേഷിക്കുന്നത് NIA ആയത് കൊണ്ട് ഒന്നുറപ്പാണ്…. തെളിയിക്കലല്ല ലക്ഷ്യം അതിനാവതില്ലാത്ത സംഘമാണ്. അലന് ഷുഹൈബിനോട് മാപ്പ് സാക്ഷിയാകാന്‍ കെഞ്ചുന്ന ടീംസാണ്. കേരളത്തില്‍ ഏറ്റെടുത്ത എല്ലാ കേസിലും പാളിപ്പോയ കക്ഷികളാണ്. ഒരു മുസ്ളിം ലിങ്ക് ഉണ്ടാക്കി ഈ കേസ് കൊണ്ടുപോയി കെട്ടും. കേസ് തോല്ക്കുമ്പൊ ഒരു ചര്‍ച്ചയും ഉണ്ടാവില്ല…. തോറ്റ ചരിത്രം മാത്രമേ കേട്ടിട്ടുള്ളൂ…. കാലം കുറെയെടുക്കും ചിലര്‍ക്ക് ബോധ്യപ്പെടാന്‍. NIAക്ക് അസ്വാഭാവികമായി സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ കേരള മുഖ്യമന്ത്രിക്കും, സ്വാഭാവികമായി അത് ചെയ്യുന്ന ബിജെപിക്കും നല്ല നമസ്കാരം….. സ്വപ്ന സുരേഷും, സരിത്തും, സന്ദീപ് നായരുമൊക്കെയായത് കൊണ്ട് ഇത്തിരി ടൈമെടുക്കുെമെന്നേയുള്ളൂ…..”. പോസ്റ്റില്‍ വിശദീകരിച്ചു.
https://www.facebook.com/abgeoth/posts/10157460964030841
രാജ്യത്തെ സ്വര്‍ണ്ണക്കള്ളക്കടത്തിലെ വരുമാനം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുള്ളതായ വിവരങ്ങള്‍ പുറത്തുവരുമ്പോഴാണ് മാധ്യമപ്രവര്‍ത്തകന്റെ ഇരവാദമെന്നതും ശ്രദ്ധേയമാണ്. യുഎഇയിലുള്ള ഫാസില്‍ ഫരീദാണ് സ്വര്‍ണ്ണം അയച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വപ്നക്കും സന്ദീപിനും സരിത്തിനും പുറമെ മലപ്പുറം സ്വദേശി റമീസിനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മതംനോക്കിയല്ല അന്വേഷണവും അറസ്റ്റുമെന്നും വ്യക്തം. തീവ്രവാദ സംഘടനകളിലേക്ക് അന്വേഷണം നീങ്ങുമെന്ന് വ്യക്തമായപ്പോഴാണ് ഇരവാദ പ്രതിരോധവുമായി അബ്ജോത് രംഗത്തെത്തിയത്. ഇനിയും തീവ്രവാദികളെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇടത്-ഇസ്ലാമിസ്റ്റ് കേന്ദ്രങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നതിന്റെ സൂചനയാണ് ഫേസ്ബുക്ക് പോസ്റ്റ്.
തീവ്ര ഇടത്, ഇസ്ലാമിസ്റ്റ് പോസ്റ്റുകളാണ് അബ്ജോതിന്റെ ഫേസ്ബുക്കിലുള്ളത്. നേരത്തെ മനോരമ ചാനലിലായിരുന്ന അബ്ജോത് അടുത്തിടെയാണ് ഏഷ്യാനെറ്റിലെത്തിയത്. മുന്‍പ് ലൗ ജിഹാദ് വിഷയം കേരളത്തില്‍ വിവാദമായപ്പോള്‍ ഇസ്ലാമിസ്റ്റുകളെ പ്രതിരോധിക്കാന്‍ മനോരമ ചാനലിനെ ഉപയോഗിച്ച് അബ്ജോത് മുന്‍നിരയിലുണ്ടായിരുന്നു. മഞ്ചേരിയിലെ ഇസ്ലാമിക ഭീകരരുടെ മതംമാറ്റ കേന്ദ്രത്തെ വെള്ളപൂശി വാര്‍ത്ത നല്‍കുകയും ചെയ്തു. രാജ്യത്തിന് ഭീഷണിയായ കേസിലാണ് ഇപ്പോള്‍ അബ്ജോത് മതവര്‍ഗ്ഗീയ പ്രചാരണം നടത്തുന്നത്.
Discussion about this post