കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള മന്ത്രി ജലീലിന്റെ ഫോണ്‍ വിളിയെ ട്രോളി അഡ്വ.ജയശങ്കര്‍. സ്വപ്ന സുരേഷ് ജലീല്‍ കൊച്ചാപ്പയെ നിരന്തരം ഫോണില്‍ വിളിച്ചതും കൊച്ചാപ്പ സ്വപ്ന സുന്ദരിയെ തിരിച്ചു വിളിച്ചതും കൊച്ചു വര്‍ത്തമാനം പറയാനല്ല, കൊഞ്ചിക്കുഴയാനുമല്ല. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുടുന്നതിനെ പറ്റി ആശങ്ക രേഖപെടുത്താന്‍ പോലും ആയിരുന്നില്ല. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ സാങ്കേതിക സഹായത്തോടെ കേരള/ ഗാന്ധി/കലിക്കറ്റ് സര്‍വകലാശാലകളില്‍ ഡിപ്ലോമാറ്റിക് ഗോള്‍ഡ് ഡിപ്ലോമ കോഴ്സുകള്‍ ആരംഭിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായിരുന്നു. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.
Discussion about this post