കൊച്ചി: ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ടവനെതിരെ പൊട്ടിത്തെറിച്ച് നടി വീണാ നായര്‍. ജോണ്സണ് തോമസ് എന്ന പേരിലുള്ള അക്കൗണ്ടാണ് മോശം കമന്റിട്ടത്. ഓരോ നെഗറ്റീവ് കമന്‍സ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കുമായിരുന്നെന്നും ഇനി അത് പറ്റില്ലെന്നും കുറിച്ചുകൊണ്ടാണ് വീണ രംഗത്തെത്തിയിരിക്കുന്നത്. നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കുമെന്നും വീണ കുറിച്ചു. വീണയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേര് രംഗത്തെത്തി.
https://www.facebook.com/VeenaNairOfficial/photos/a.357596997727724/1676534865833924/?type=3&theater
സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളികള്‍ക്ക് പരിചിതയാണ് നടി വീണ നായര്‍. ‘തട്ടീം മുട്ടീം ഹാസ്യാത്മക പരമ്പരയിലൂടെയാണ് വീണ നായര്‍ പ്രേക്ഷക മനസില്‍ ഇടം പിടിച്ചത്. വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലൂടെ തന്റേതായ സ്ഥാനം ഉറപ്പിച്ചു. ബിഗ്ബോസിലുമെത്തി. തന്റെ കുഞ്ഞിന്റെ വിശേഷങ്ങളും ഭര്‍ത്താവുമൊത്തുള്ള വിശേഷങ്ങളുമൊക്കെ വീണ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ബിഗ്ബോസിലെ മറ്റു താരങ്ങളുമായി നടത്താറുള്ള സൌഹൃദ സംഭാഷണങ്ങളും അവരുടെ ചിത്രങ്ങള്‍ക്ക് നല്കുന്ന വളരെ സരസവും രസകരവുമായ കമന്റുകളുമൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇതിനിടെയാണ് മോശം കമന്റുകളും ലഭിച്ചത്.
Discussion about this post