തിരുവനന്തപുരം: ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. കേരളത്തേക്കാള്‍ വലിയ രീതിയില്‍ ഐടി വികസനമുള്ള മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഐടി വകുപ്പ് കൈകാര്യം ചെയ്യുന്നത് വിദഗ്ധരാണ്. ഇവിടെ ലാപ്ടോപ്പ് ബാഗില്‍ വെടിയുണ്ട കൊണ്ടുനടക്കുന്ന പിണറായി വിജയന് ഐടിയെക്കുറിച്ച് എന്താണ് അറിയുന്നത്. ഇന്റര്‍നാഷണല്‍ തട്ടിപ്പെന്നല്ലാതെ എന്തറിയാം. മുഖ്യമന്ത്രിയുടെ ഒരേയൊരു താത്പര്യം മകള്‍ക്ക് ഐടി കമ്പനി ഉണ്ടെന്നതാണ്. കോണ്‍ഫ്ളിറ്റ് ഓഫ് ഇന്ററസ്റ്റ് വ്യക്തമാണ്. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഐടി വകുപ്പിന്റെ സെക്രട്ടറിയായും നിയമിച്ചു. ചാനല്‍ ചര്‍ച്ചയില്‍ സന്ദീപ് ചൂണ്ടിക്കാട്ടി.
2007 ഫെബ്രുവരിയില്‍ ലാപ്ടോപ്പ് ബാഗിള്‍ വെടിയുണ്ട കണ്ടെത്തിയതിനെ തുടര്‍ന്ന് പിണറായിയെ ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരുന്നു. 0.38 റിവോള്‍വറിന്റെ അഞ്ച് കാട്രിഡ്ജസുകള് എക്സറേ പരിശോധനയിലാണ് കണ്ടെത്തിയത്. ലൈസന്‍സുള്ള തോക്കിന്റേതാണെന്ന് എഴുതി നല്‍കിയതിന് ശേഷം മറ്റൊരു വിമാനത്തിലാണ് പിണറായിക്ക് യാത്ര തുടരാന്‍ സാധിച്ചത്.
മുഖ്യമന്ത്രിയുടെ ഐടി ഫെലോയായിരുന്ന അരുണ്‍ ബാലചന്ദ്രന്റെ വിഷയവും സന്ദീപ് ചര്‍ച്ചയില്‍ ഉന്നയിച്ചു. നയനിര്മ്മാണവുമായി ബന്ധപ്പെട്ട ആളാണ് താനെന്ന് അരുണ്‍ ബാലചന്ദ്രന് നടത്തിയ പ്രസംഗത്തില്‍ പറയുന്നു. ഐഎഎസ്സിന് സമാന്തരമായി മാനേജ്മെന്റില്‍ സര്‍ക്കാര്‍ ഒരു കേഡര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിലെ ആദ്യ റിക്രൂട്ട്മെന്റാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവരെന്നാണ് അരുണ്‍ അവകാശപ്പെട്ടത്. ഇത് ശരിയല്ലെങ്കില്‍ എന്തുകൊണ്ട് ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെപ്പറ്റിയാണ് പറയുന്നതെന്ന് ഓര്‍ക്കണം. അരുണിന്റെ പ്രസംഗം സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സിപിഎം നേതാവ് എം.ബി. രാജേഷിനോട് സന്ദീപ് ആവശ്യപ്പെട്ടു.
https://www.facebook.com/sudharshanam12/videos/725892694911063/
Discussion about this post