പാലക്കാട്: മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും അരുണ്‍ ബാലചന്ദ്രനെ 2019 ജൂലൈ 20ന് നീക്കിയെന്ന മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും അവകാശവാദം പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. നീക്കുന്നതിന് പകരം, അരുണ്‍ ബാലചന്ദ്രനെ പ്രമോട്ട് ചെയ്ത് മുഖ്യമന്ത്രിയുടെ ഹൈപവര്‍ ഡിജിറ്റല്‍ കമ്മിറ്റിയില്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. ഇതിന്റെ രേഖകളും സന്ദീപ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
2019 ഡിസംബര്‍ 12 ന് കൊച്ചിയില്‍ സംസ്ഥാന ഐടി വകുപ്പ് നടത്തിയ ഡിസൈന്‍ വീക്ക് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അരുണ്‍ ബാലചന്ദ്രന് മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആണെന്ന് വ്യക്തമായി പറയുന്നുണ്ട്. ജൂലൈ മാസത്തില്‍ നീക്കി എന്ന് സിപിഎം നേതാക്കള്‍ അവകാശപ്പെടുന്ന അരുണ്‍ ബാലചന്ദ്രന് എങ്ങനെയാണ് ഡിസംബറിലും സംസ്ഥാന സര്‍ക്കാര്‍ പത്രകുറിപ്പില്‍ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയതെന്നും സന്ദീപ് ചോദിച്ചു.
https://www.facebook.com/Sandeepvarierbjp/posts/4126386840736384
Discussion about this post