കാസര്‍കോട്: പ്രളയത്തിനിടെ വാഴക്കുലകളും കോഴികളെയും മോഷ്ടിച്ചത് കാസര്‍കോട് സിപിഎമ്മില്‍ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. നീലേശ്വരത്തുണ്ടായ സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം ഉള്‍പ്പെടെ ഉള്ളവരാണ് പ്രതിക്കൂട്ടിലായത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലായിരുന്നു മോഷണം. പാര്‍ട്ടി ഗ്രാമമായ പള്ളിക്കര തോട്ടുമ്പുറം ഭാഗങ്ങളില്‍ ഒറ്റപ്പെട്ടവരെ മത്സ്യത്തൊഴിലാളികള്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചപ്പോഴാണ് വീടുകൡ മോഷണം നടന്നത്. ബ്രാഞ്ച് സെക്രട്ടറിയുടെയും പ്രവര്‍ത്തകന്റെയും വീടുകളില്‍നിന്ന് കോഴികളെയും കരുവാച്ചേരിയിലെ വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്റെ പറമ്പില്‍നിന്ന് വാഴക്കുലകളും കടത്തി.
പ്രളയം കഴിഞ്ഞ് വീടുകളില്‍ തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ മോഷണ വിവരം അറിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് മോഷ്ടിച്ചതെന്ന പ്രചാരണമാണ് ആദ്യം പാര്‍ട്ടി നടത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പ്രദേശത്തെ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം മദ്യ സത്കാരത്തിനിടെ, കോഴികളെ കറിവച്ച് കഴിച്ച സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഇക്കാര്യം അബദ്ധത്തില്‍ വെളിപ്പെടുത്തുകയായിരുന്നു. ഒരു ലോക്കല്‍ കമ്മറ്റി അംഗവും ചുമട്ടുതൊഴിലാളിയും ഏതാനും പ്രവര്‍ത്തകരുമാണ് ആരോപണം നേരിടുന്നത്. ക്ഷേത്രത്തിലെ പ്രാര്‍ത്ഥന കാരണമാണ് കള്ളന്മാരെ കണ്ടെത്താന്‍ സാധിച്ചതെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.
Discussion about this post