കണ്ണൂർ ; ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡി വൈ എഫ് ഐ കേന്ദ്രകമ്മിറ്റി അംഗം എം. ഷാജിർ.സ്വർണക്കടത്ത് ക്വട്ടേഷൻ തലവനെന്ന് സിപിഎം വിശേഷിപ്പിച്ചയാളാണ് ആകാശ്. ക്രിക്കറ്റ് മത്സരത്തിലെ വിജയത്തിനാണ് ആകാശിനു ഡിവൈഎഫ്ഐ നേതാവ് സമ്മാനം നൽകിയത്.
കരിപ്പൂർ സ്വർണക്കടത്ത് കേസിന് പിന്നാലെ ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഒറ്റപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ ക്യാപയ്ൻ നടത്തിയിരുന്നു. ഈ സംഘവുമായി ബന്ധപ്പെടുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു. കരിപ്പൂർ സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്താണ് ആകാശ്.
സ്വർണ്ണക്കടത്ത് – കൊട്ടേഷൻ വിവാദം കത്തിനിന്ന സമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ വാർത്ത സമ്മേളനത്തിൽ ആകാശിനെ പേരെടുത്ത് തള്ളിപ്പറഞ്ഞിരുന്നു. ആകാശ് അടങ്ങുന്ന കൊട്ടേഷൻ സംഘത്തെ പാർട്ടി ഒരു ചുമതലയും ഏൽപ്പിച്ചിട്ടില്ല എന്നാണ് അന്ന് ജയരാജൻ വ്യക്തമാക്കിയത്
Discussion about this post