മുംബൈ : 37-ാം ജന്മദിനത്തിനോടനുബന്ധിച്ച് ആരാധകർക്ക് നന്ദി അർപ്പിച്ച് നടൻ യാഷ് . തന്റെ അടുത്ത പ്രോജക്റ്റ് പ്രഖ്യാപിക്കാൻ കുറച്ച് സമയമെടുക്കുമെന്നതിനാൽ ആരാധകരോട് താരം ക്ഷമ ചോദിക്കുകയും ചെയ്തു.
” വർഷം മുഴുവനും നിങ്ങളുടെ സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാൻ നിങ്ങൾ എല്ലാവരും നടത്തുന്ന പരിശ്രമം, പ്രത്യേകിച്ച് എന്റെ ജന്മദിനത്തിൽ, എന്റെ ഹൃദയത്തെ നിറയ്ക്കുന്നു… ഞാൻ വിശ്വസിക്കുന്നതും അഭിനിവേശമുള്ളതുമായ എന്തെങ്കിലും നേടിയെടുക്കാൻ ഞാൻ പ്രവർത്തിക്കുന്നു.
വലുതും മികച്ചതുമായി ചിന്തിക്കാൻ എന്നെ പ്രാപ്തനാക്കുന്നത് നിങ്ങളാണ്,” ട്വിറ്ററിൽ അദ്ദേഹം കുറിച്ചു. ഞാൻ നിങ്ങളെ ഇനി കാണുമ്പോൾ, വാർത്തകളും എല്ലാ വിശദാംശങ്ങളും നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ചെയ്യാൻ, എനിക്ക് കുറച്ച് സമയം കൂടി ആവശ്യമാണ്, അത് ജനുവരി 8-ന് സാധ്യതമല്ലെന്ന് തോന്നുന്നു. അതിനാൽ, ഈ വർഷം, ഞാൻ നിങ്ങളോട് ഒരു പ്രത്യേക സമ്മാനം ആവശ്യപ്പെടുന്നു – നിങ്ങളുടെ ക്ഷമയുടെയും വിവേകത്തിന്റെയും സമ്മാനം,” അദ്ദേഹം എഴുതി.
ഈ വർഷം ബെംഗളുരുവിൽ ഇല്ലാത്തതിനാൽ തന്റെ ജന്മദിനത്തിൽ ആരാധകരെ കാണാൻ കഴിയില്ലെന്നും യാഷ് പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ കെജിഎഫ് ടീമിന് മൂന്നാം ഭാഗത്തിനായി ഒരു പദ്ധതിയുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു.
Discussion about this post