ശ്രീനഗർ : സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ആസിഫ് മഖ്ബൂലിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിലവിൽ സൗദി അറേബ്യയിലെ ദാമൻ, ആഷ് ശർഖിയ, ദഹ്റാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ആസിഫ് മഖ്ബൂൽ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുള്ളയാളാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് കശ്മീർ താഴ്വരയിലെ യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതിൽ ഡോ. ആസിഫ് മഖ്ബൂൽ ദാർ പങ്കാളിയാണ്. ഇന്ത്യൻ സർക്കാരിനും സുരക്ഷാ സേനയ്ക്കുമെതിരെ ആയുധമെടുക്കാൻ കശ്മീരി യുവാക്കളെ സ്വാധീനിക്കുന്നതിൽ പ്രധാനിയാണ് ആസിഫ് മഖ്ബൂൽ.
ജമ്മു കശ്മീരിലും ന്യൂഡൽഹി ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ആക്രമണങ്ങൾ നടത്താൻ ഭീകരർ നടത്തിയ ഗൂഢാലോചനയെ പറ്റി ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നുണ്ട്. ഈ കേസിലും ഡോ. ആസിഫ് മഖ്ബൂൽ ദാർ പ്രതിയാണ്.
Discussion about this post