കൊച്ചി: നടി മോളി കണ്ണമ്മാലി ശ്വാസകോശ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ എറണാകുളം ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. വീട്ടിൽ ബോധം കെട്ടു വീണതിനെ തുടർന്നു മൂന്നു ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള വിവരം.
കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ രാത്രിയോടെ മോളി കണ്ണമാലി തലകറങ്ങി വീഴുകയും ബോധരഹിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകന് ജോളി പറഞ്ഞു.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു കുറച്ചു കാലമായി ഇവർ ചികിത്സയിലായിരുന്നു. രണ്ടു പ്രാവശ്യം ഹൃദയാഘാതം ഉണ്ടായെങ്കിലും തിരിച്ചു വന്നു സിനിമയിൽ സജീവമായിരുന്നു. നടൻ മമ്മുട്ടി ഉൾപ്പടെയുള്ളവരുടെ സാമ്പത്തിക സഹായത്താലായിരുന്നു അന്നു ചികിത്സ പൂർത്തിയാക്കിയത്.
Discussion about this post