ശ്രീനഗർ : ജമ്മു കശ്മീരിൽ സൈനിക വാഹനം മഞ്ഞിൽ തെന്നി മലയിടുക്കിലേക്ക് വീണ് മൂന്ന് സൈനികർ മരിച്ചു. കുപ്വാരയിൽ വച്ചായിരുന്നു അപകടം. ഇന്നലെ വൈകുന്നേരം 6.30നാണ് സംഭവം.
കുപ്വാരയിലെ മച്ചല്‍ സെക്ടറില്‍ പതിവ് പരിശോധന നടത്തുകയായിരുന്നു സൈനികര്‍. ശക്തമായ മഞ്ഞില്‍ വാഹനം തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡിൽ മഞ്ഞ് നിറഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മറ്റു രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
Discussion about this post