പാനിപ്പത്ത്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. പാനിപ്പത്തിൽ സ്ഥിര താമസമാക്കിയ പശ്മിബംഗാൾ സ്വദേശികളാണ് മരിച്ചത് .അബ്ദുൾ കരീം (50), ഭാര്യ അഫ്രോസ (46), മക്കളായ ഇസ്രത്ത് ഖാത്തൂൺ (17) രേഷ്മ (16), അബ്ദുൾ ഷക്കൂർ (10), അഫാൻ (7) എന്നിവരാണ് മരിച്ചത്. കെസി ചൗക്കിലെ ബധ്വാ റാം കോളനിയിലാണ് കുടുംബം താമസിച്ചിരുന്നത്.
രാവിലെ ചായ ഉണ്ടാക്കാൻ ഗ്യാസ് കത്തിച്ചപ്പോഴാണ് സ്ഫോടനമുണ്ടായത്.വാതക ചോർച്ചയുണ്ടായതായി ഡിഎസ്പി ധരംബീർ ഖർബെ പറഞ്ഞു. ചായ ഉണ്ടാക്കാൻ ഗ്യാസ് കത്തിക്കാൻ ശ്രമിച്ച ഉടൻ സ്ഫോടനവും തീയും ഉണ്ടായി. ഇതോടെ മുറിയിലാകെ തീ പടർന്നു. തീപിടിത്തം റിപ്പോർട്ട് ചെയ്തതോടെ പ്രദേശമാകെ സംഘർഷാവസ്ഥയുണ്ടായി. സമീപവാസികൾ എത്തിയപ്പോഴേക്കും സാധനങ്ങളെല്ലാം കത്തിനശിച്ചിരുന്നു.
സിലിണ്ടർ പൊട്ടിയതല്ല, ചോർച്ചയാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം എസ്പി ശശാങ്ക് കുമാർ സാവാൻ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Discussion about this post