പത്തനംതിട്ട: സുപ്രീംകോടതി മുൻ ജഡ്ജി ഇന്ദു മൽഹോത്ര ശബരിമലയിൽ ദർശനം നടത്തി. ശബരിമല സ്ത്രീ പ്രവേശന വിധിയിൽ വിയോജനക്കുറിപ്പെഴുതിയ ഏക ജഡ്ജിയാണ് ഇന്ദു മൽഹോത്ര.
ഏറെ വിവാദങ്ങൾക്ക് വഴിവച്ച ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നാല് പുരുഷ ജഡ്ജിമാരും ഏക വനിതാ ജഡ്ജിയും അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത് യുവതി പ്രവേശനം വേണ്ടെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അഭിപ്രായം. വെള്ളിയാഴ്ച രാത്രിയാണ് ഇന്ദു മൽഹോത്ര ശബരിമലയിൽ ദർശനം നടത്തിയത്. ഡോളിയിലാണ് പമ്പയിൽനിന്ന് സന്നിധാനത്തെത്തിയത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ പരിഗണിക്കവെ ഹിന്ദു മതാചാര നിയമത്തിന്റെ പകർപ്പ് ഭരണഘടനാ ബഞ്ചിനു കൈമാറാനും ജസ്റ്റിസ് ഇന്ദു മൽഹോത്ര ആവശ്യപ്പെട്ടിരുന്നു.
Discussion about this post