മലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ. മലയാളികളുടെ സ്വന്തം ലാലേട്ടന്റെ പുത്തൻ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഫുട്പാത്തിൽ കിടന്ന കടലാസ് കഷണങ്ങൾ എടുത്തുമാറ്റുന്ന മോഹൻലാലിന്റെ വീഡിയോയാണ് വൈറലാകുന്നത്. വിദേശത്തുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണിത്. കാറിൽ നിന്ന് ഇറങ്ങി നടന്നുവരുമ്പോഴാണ് ഫുട്പാത്തിൽ കടലാസ് കഷണങ്ങൾ കിടക്കുന്നത് കണ്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട മോഹൻലാൽ ഒരുമടിയും കൂടാതെ ഉടൻ തന്നെ അവ പെറുക്കി മാറ്റുന്നത് വീഡിയോയിൽ കാണാം.
മോഹൻലാലിന്റെ ഫാൻസ് പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. നിരവധി പേരാണ് സൂപ്പർതാരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതൊരു പാഠമാണെന്നും അദ്ദേഹം എപ്പോഴും എളിമ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെന്നും, ഇതാണ് ഞങ്ങളുടെ ലാലേട്ടനെന്നുമണ് കമന്റുകൾ.
Discussion about this post