ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് ടീം ക്യാപ്ടൻ ബാബർ അസമിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണം. പാകിസ്താൻ ടീമിലെ സഹതാരത്തിന് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ, അയാളുടെ പെൺസുഹൃത്തിനെ ബാബർ ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുന്ന ശബ്ദ സന്ദേശങ്ങളും ചാറ്റുകളും വീഡിയോകളുമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘അവൻ ഉറപ്പായും ടീമിലുണ്ടാകും’ എന്ന് ബാബർ പറയുന്നതായാണ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പ്രചരിക്കുന്നത്.
പാകിസ്താൻ ക്രിക്കറ്റിനെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കിയിരിക്കുകയാണ് സെക്സ് ഗേറ്റ് വിവാദം. ബാബർ അസമിനെ രൂക്ഷമായി വിമർശിച്ച് പാകിസ്താൻ ആരാധകർ തന്നെ സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്. സമീപകാലത്ത് നാട്ടിൽ നടന്ന പരമ്പരകളിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകൾക്കെതിരെ പാകിസ്താന്റെ പ്രകടനം വളരെ മോശമായിരുന്നു. ഈ പരമ്പരകളിലെ ടെസ്റ്റ് മത്സരങ്ങളിൽ ഒന്നിൽ പോലും പാകിസ്താൻ ജയിച്ചിരുന്നില്ല. ഏകദിന- ട്വന്റി 20 പരമ്പരകളും പാകിസ്താൻ തോറ്റിരുന്നു.
ബാബർ അസമിന്റെ ക്യാപ്ടൻസിക്കെതിരെ ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ്, അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണവും ഉയർന്നിരിക്കുന്നത്. എന്നാൽ വിവാദങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന മറുവാദവും ഉയരുന്നുണ്ട്.
Discussion about this post