അഹമ്മദാബാദ് : പാചകവാതകം ചോർന്ന് വീടിന് തീപിടിച്ചതിനെ തുടർന്ന് 3 വയസ്സുള്ള കുഞ്ഞ് മരിച്ചു. അമ്മയെ ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഡോദര നഗരത്തിലെ ഗോത്രി ജലറാം ക്ഷേത്രത്തിന് സമീപമുള്ള ചന്ദ്രമൗലേശ്വർ സൊസൈറ്റിയിലെ നയനബെൻ ബറോട്ടിന്റെ വീടാണ് കത്തിനശിച്ചത്.
മൂന്ന് വയസുകാരൻ ദേവാംഗാണ് പൊള്ളലേറ്റ് മരിച്ചത്. വൈകുന്നേരം പുറത്ത് പോയ ഇരുവരും വീട്ടിലെത്തി ലൈറ്റിന്റെ സ്വിച്ച് ഇടുന്നതിനിടെ തീ പടർന്ന് പിടിക്കുകയായിരുന്നു പാചകവാതക ചോർച്ചയാണ് തീപിടിത്തതിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപാണ് നയനയുടെ കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. വീട്ടുകാർ തന്നെയാണ് ഗ്യാസ് കണക്ഷൻ ശരിയാക്കിയതും. ശരീരമാസകലം പൊള്ളലേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Discussion about this post