കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയുള്‍പ്പെടെ രണ്ട് പേര് മരിച്ചു. കുറ്റ്യാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (34) ഭാര്യ റിഷ(26) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് നാല് പേരെ രക്ഷപ്പെടുത്തി. കാറിന്റെ പിന്‍സീറ്റിലിരുന്ന കുട്ടിയുള്‍പ്പെടെയുള്ളവരാണ് രക്ഷപ്പെട്ടത്.
ഇവര്‍ക്ക് പരിക്കില്ലെന്ന് പൊലീസ് കമ്മിഷണര്‍ അറിയിച്ചു.രാവിലെ 10.30ഓടെയാണ് സംഭവം. പ്രസവത്തിനായി റിഷയെ ജില്ല ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി കാറിന് തീപിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പിന്നീട് കണ്ടെത്തി.
Discussion about this post