ബംഗലൂരു: വിവാഹം കഴിക്കുന്നതിൽ നിന്ന് കാമുകൻ പിന്മാറിയതിന് പിന്നാലെ യുവതി ജീവനൊടുക്കി. ബെൽഗാം ജില്ലയിലെ അത്താണി താലൂക്കിലെ തവംഷി ഗ്രാമവാസി തേജസ്വിനി ഗംഗപ്പ ഗുജ്ജാർ (21) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. യുവതി ആഷിഫ് ദേശായി എന്ന യുവാവുമായി കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നു.
യുവതിയെ വിവാഹം കഴിക്കാമെന്ന് ആഷിഫ് വാഗ്ദാനം ചെയ്തിരുന്നു . എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, തേജസ്വിനിയെ വിവാഹം കഴിക്കാനാകില്ലെന്ന് ആഷിഫ് പറഞ്ഞിരുന്നു ഇതിൽ മനംനൊന്ത് യുവതി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മകളുടെ മരണത്തിന് കാരണക്കാരൻ ആഷിഫാണെന്നും, ആഷിഫിനെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ കുടുംബാംഗങ്ങളും രംഗത്തെത്തി. അതേസമയം യുവതിയുടെ മരണം ലൗജിഹാദിന്റെ പരിണിത ഫലമാണെന്ന ആരോപണവും ശക്തമാണ്.
Discussion about this post