മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചഹാറിന്റെ ഭാര്യ ജയ ഭരദ്വാജിന് വധഭീഷണി. സാമ്പത്തിക തർക്കങ്ങളാണ് ഭീഷണികൾക്ക് കാരണമെന്നാണ് സൂചന. സംഭവത്തിൽ ദീപക്കിന്റെ പിതാവ് ആഗ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരേഖ് സ്പോർട്സ് ഉടമ ധ്രുവ് പരേഖ്, പിതാവ് കമലേഷ് പരേഖ് എനിവർ ജയ ഭരദ്വാജിൽ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങി. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ഭീഷണികൾക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പണം തിരികെ ചോദിച്ചാൽ മരുമകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി ദീപക്കിന്റെ പിതാവ് പരാതിയിൽ പറയുന്നു.
ദീപക് ചഹാറിന്റെ കുടുംബം ഇപ്പോൾ ആഗ്രയിലാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ ഒന്നിനാണ് ദീപക്കും ജയലയും വിവാഹിതരായത്. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും.
Discussion about this post