ന്യൂഡൽഹി : ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പുതിയ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. പുതിയ ഫോൺ പായ്ക്കറ്റ് പോലും മാറ്റുന്നതിന് മുൻപാണ് നഷ്ടമായത്.
‘എന്റെ പുതിയ ഫോൺ ആരെങ്കിലും കണ്ടോ’ എന്ന് വിരാട് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടി ആരാധകരോട് ചോദിച്ചു. ഇതിന് നിരവധി രസകരമായ കമന്റുകളാണ് ആരാധകർ നൽകിയത്.
ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് വിരാട് കോലി ട്വീറ്റ് ചെയ്തത്. ‘പുതിയ ഫോൺ നഷ്ടപ്പെട്ടതിന്റെ സങ്കടം വേറെയാണ്’ എന്നായിരുന്നു വിരാട് എഴുതിയിരുന്നത്. ആരെങ്കിലും ഫോൺ കണ്ടിട്ടുണ്ടോ?’ എന്നും വിരാട് ട്വിറ്ററിൽ ചോദിച്ചു.
വിരാടിന്റെ ട്വീറ്റിനോട് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയും പ്രതികരിച്ചു. ‘നിങ്ങൾക്ക് ശാരീരികക്ഷമത തോന്നുന്നുവെങ്കിൽ, ഭാഭിയുടെ (അനുഷ്ക ശർമ്മ) ഫോണിൽ നിന്ന് ഐസ്ക്രീം ഓർഡർ ചെയ്യുക.‘ ഇത്തരത്തിലായിരുന്നു സൊമാറ്റോയുടെ പ്രതികരണം.
‘ഞങ്ങൾക്ക് സന്ദേശം അയയ്ക്കുക, നിങ്ങൾക്കായി ഞങ്ങൾക്ക് ഒരു പുതിയ ഫോൺ ഉണ്ട്’ മൊബൈൽ സ്മാർട്ട്ഫോൺ ബ്രാൻഡായ ‘നതിംഗ്’ കോഹ്ലിയുടെ ട്വീറ്റിന് കമന്റ് ചെയ്തു. എന്നാൽ, ഒരു മൊബൈൽ ഫോൺ കമ്പനിയുമായി ബന്ധപ്പെട്ട പുതിയ പരസ്യത്തിന് വേണ്ടിയാണ് കോഹ്ലി ഈ ട്വീറ്റ് ചെയ്തതെന്നാണ് പല ഉപയോക്താക്കളും പറയുന്നത്.
Discussion about this post