ചെന്നൈ: വീട് വാടകയ്ക്ക് ചോദിച്ചെത്തിയ യുവാക്കൾ വൃദ്ധയെ തള്ളിയിട്ട് സ്വർണ്ണം കവർന്നു. 10 വീടുകളുള്ള വൃദ്ധയുടെ അപ്പാർട്ട്മെന്റിന്റെ താഴത്തെ നിലയിലെ വീട് ഒഴിഞ്ഞു കിടക്കുകയാണ്. ഇത് കണ്ടാണ് വീട് വാടകയ്ക്ക് എടുക്കാനെന്ന വ്യാജേന 2 പേർ എത്തിയത്.
വീടിന്റെ വാടകയും മുൻകൂർ തുകയും കുറയ്ക്കാൻ ഇരുവരും വൃദ്ധയുമായി കുറെ നേരം സംസാരിച്ചു. അൽപസമയത്തിന് ശേഷം ചുറ്റും നോക്കിയ ശേഷം ഇവർ പെട്ടെന്ന് വൃദ്ധയെ മുറിയിലേക്ക് തള്ളിയിട്ട് കത്തി കാട്ടി ഭീഷണിപ്പെടുത്തി അണിഞ്ഞിരുന്ന സ്വർണ ചെയിൻ, വള, മോതിരം തുടങ്ങി 8 പവൻ സ്വർണാഭരണങ്ങൾ കവർന്നു.
തുടർന്ന് ഇരുവരും വീണുകിടക്കുന്ന വൃദ്ധയുടെ കാൽക്കൽ വീണു, പണത്തിന് വേണ്ടി കവർച്ച നടത്തുകയാണെന്ന് പറഞ്ഞ് മാപ്പ് ചോദിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെട്ടു. അൽപസമയത്തിന് ശേഷം വൃദ്ധ വാതിൽ തുറന്ന് പുറത്തേക്ക് വന്ന് അയൽക്ക്ജാരോട് വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കവർച്ചക്കാരെ തിരിച്ചറിഞ്ഞത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
Discussion about this post