ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പാർക്കിൽ വീണ്ടും തീപിടിത്തം. ഗുജറാത്തിലെ പാടാൻ ജില്ലയിലെ സന്തൽപൂർ താലൂക്കിലെ ചരങ്കയ്ക്ക് സമീപമുള്ള പാർക്കിലാണ് തീപിടുത്തം. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സന്തൽപൂരിൽ നിന്നും രാധൻപൂരിൽ നിന്നും അഗ്നിശമന സേനാംഗങ്ങളെ വിളിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ചരങ്ക സോളാർ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഭെൽ കമ്പനിയുടെ 15 മെഗാവാട്ട് പ്ലാന്റിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. മിനിറ്റുകൾക്കകം തീ ആളിപ്പടർന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് അനുമാനം. ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പാർക്കാണ് സന്തൽപൂർ താലൂക്കിലെ ചരങ്ക സോളാർ പ്ലാന്റ്.
Discussion about this post