1950 ലെ വീട്ടമ്മയെ കഥാപാത്രമാക്കി തെരുവ് കലാകാരന്റെ വാലന്റൻ ഡേ സൃഷ്ടി. മാർഗേറ്റിലെ ചുവരിൽ പ്രത്യക്ഷപ്പെട്ട ഈ ചുവർചിത്രം തെരുവ് കലാകാരനായ ബാങ്ക്സിയുടെ സൃഷ്ടിയാണ്.
വീർത്ത കണ്ണുകളുള്ള, പല്ലുകൾ നഷ്ടപ്പെട്ട 1950-കളിലെ ഒരു വീട്ടമ്മയ്ക്ക് സമീപമായി ഒരു മനുഷ്യനെ ഫ്രീസറിൽ അടച്ചിരിക്കുന്നതായി കാണിക്കുന്നതാണ് ചിത്രം.വാലന്റൈൻസ് ദിനത്തിലാണ് ബാങ്ക്സി ഈ ചിത്രം പ്രസിദ്ധീകരിച്ചത് . ഇത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പോരാടുന്നതിനെ പരാമർശിക്കുന്നതായി പലരും സൂചിപ്പിക്കുന്നു.
സ്ത്രീയുടെ പുഞ്ചിരിക്കുന്ന, എന്നാൽ മർദ്ദനമേറ്റ മുഖത്തിന്റെ ക്ലോസപ്പ് ചിത്രങ്ങളും ബാങ്ക്സി പോസ്റ്റ് ചെയ്തു. ഡിസംബറിൽ, ബാങ്ക്സി 50 സ്ക്രീൻ പ്രിന്റുകൾ സൃഷ്ടിച്ചിരുന്നു. യുക്രെയ്നിലെ ജനങ്ങളെ പിന്തുണയ്ക്കുന്ന സഹായ ഫണ്ടിനായിട്ടായിരുന്നു ഇത്.
Discussion about this post