വന്ദനം സിനിമ അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. മോഹൻലാലിനോട് ചേർന്ന് നിന്ന് ഇഷ്ടമാണെന്ന് പറഞ്ഞ നടി ഒടുവിൽ പ്രേക്ഷകരുടെയും കണ്ണ് നനയിച്ചു.
രണ്ടേ രണ്ട് സിനിമകൾ കൊണ്ട് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായ നടിയാണ് ഗിരിജ ഷെട്ടാർ. വന്ദനം, ഗീതാഞ്ജലി എന്നീ ചിത്രങ്ങളിലൂടെ വൻ ആരാധകവൃന്ദം സൃഷ്ടിച്ച താരം പെട്ടന്നൊരു ദിവസം സിനിമാലോകത്തുനിന്ന് അപ്രത്യക്ഷമായി. നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഗിരിജ സിനിമയിലേക്ക് തിരികെയെത്തുകയാണ്.
കന്നഡയിലൂടെയാണ് ഗിരിജ ഷെട്ടാറിന്റെ തിരിച്ചുവരവ്. രക്ഷിത് ഷെട്ടിയുടെ പരംവാ സ്റ്റുഡിയോസ് നിർമിക്കുന്ന ‘ഇബ്ബനി തബ്ബിട ഇലെയാലി’യാണ് ആ ചിത്രം. നവാഗതനായ ചന്ദ്രജിത്ത് ബെളിയപ്പയാണ് സംവിധാനം.
അഭിനേതാവും ഗായികയുമായ അങ്കിത അമരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രക്ഷിത് ഷെട്ടിയുടെ റൈറ്റിംഗ് ടീമിന്റെ അസോസിയേറ്റായി പ്രവർത്തിച്ചയാളാണ് സംവിധായകൻ ചന്ദ്രജിത്ത് ബെളിയപ്പ. വാലന്റൈൻസ് ഡേയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ലൊക്കേഷൻ ദൃശ്യങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
Discussion about this post