ബംഗളുരു: പ്രവാചക നിന്ദയാരോപിച്ച് ബംഗളുരുവില്‍ അരങ്ങേറിയ കലാപത്തിലെ പ്രതികളിലൊരാള്‍ മരിച്ചു. പോലീസ് അറസ്റ്റ് ചെയ്ത സയ്യിദ് നദീ (24)മാണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. മൂന്ന് പേര് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ആഗസ്ത് 12 മുതല്‍ ഇയാള്‍ ജയിലിലായിരുന്നു. നെഞ്ചുവേദന വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെപ്പിനെ തുടര്‍ന്നല്ല മരണമെന്നും അടിവയറ്റില്‍ ശക്തമായ തരത്തില്‍ അഘാതമേറ്റിട്ടുണ്ടെന്നും പോലീസ് കമ്മീഷണര്‍ കമാല്‍ പന്ത് പറഞ്ഞു. നദീമിന് കോവിഡ് പരിശോധനയില്‍ പോസിറ്റീവായിരുന്നു.
കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു പ്രവാചകനെ നിന്ദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുവെന്നാരോപിച്ചാണ് കലാപം നടന്നത്. എംഎല്‍എയുടെ വീടും മൂന്ന് പോലീസ് സ്റ്റേഷനും അക്രമികള്‍ തകര്‍ത്തിരുന്നു. എസ്ഡിപിഐക്കാരാണ് കലാപത്തിന് പിന്നിലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പ്രാദേശിക നേതാവും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്.
Discussion about this post