അഡ്വ.നോബിള്‍ മാത്യു
തുര്‍ക്കിയില്‍ ഇസ്ലാമികവര്ഗീയ വാദി സര്‍ക്കാര്‍ പിടിച്ചെടുത്ത് മസ്ജിദാക്കിയ ഹഗ്ഗിയ സോഫിയയും രാമജന്മഭൂമിയും തമ്മിലുള്ള സാമ്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ധാരാളം കണ്ടു.സത്യത്തില്‍ ഇവ തമ്മില്‍
സാമ്യമുണ്ട്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഇസ്ലാമിക വല്ക്കരിക്കപ്പെട്ടവയാണ് രണ്ടും .
തുര്‍ക്കിയിലെ 1453 ഇല് ഉസ്മാനിയ ഖിലാഫത്തിന്റെ സ്ഥാപകന്‍ അക്രമിയായ മെഹ്മദ് രണ്ടാമന് പിടിച്ചെടുത്ത് മസ്ജിദാക്കി മാറ്റിയതാണ് ബൈസന്റൈന്‍ കത്തീഡ്രല്‍ ആയിരുന്ന ഹഗ്ഗിയ സോഫിയ . അയാളെ വിളിക്കുന്നത് തന്നെ Mehmed the Conqueror എന്നാണ് -(Conqueror=ആക്രമിച്ചു കീഴടക്കുന്ന ആള്)
അന്ന് വാളുപയോഗിച്ചു കൊണ്ട് പലഭാഗങ്ങളിലേക്കും ഇസ്ലാമിക ഫാസിസം പടര്‍ന്നു കയറുന്ന സമയമായിരുന്നു.അതേ കാലത്ത് ഭാരതത്തെ മുഗളന്മാര് അക്രമിച്ചു .അങ്ങിനെ ഹൈന്ദവമായ പലതും അവര്‍ ഇസ്ലാമികവല്ക്കരിച്ചു.ധാരാളം ക്ഷേത്രങ്ങള്‍ തകര്‍ത്തു .പലതും മസ്ജിദുകളാക്കി മാറ്റി .തുര്‍ക്കിയിലും സമാനമായിരുന്നു കഥ .ഓട്ടോമന്‍ സാമ്രാജ്യം ക്രൈസ്തവ സംവിധാനങ്ങളെ ചവിട്ടിത്തേച്ചു .തുര്‍ക്കിയില്‍ ഓട്ടോമന്‍ സുല്ത്താന്മാര് ചെയ്തത് തന്നെയാണ് ഭാരതത്തില്‍ മുഗളന്‍ ചെയ്തത്.തുര്‍ക്കിയില്‍ ഇസ്ലാമിക ഫാസിസത്തിന്റെ ഇരകള്‍ ക്രൈസ്തവരായിരുന്നെങ്കില് ഭാരതത്തില്‍ ഹിന്ദുക്കളായിരുന്നു.
ഇവിടെ വരെ ഹഗ്ഗിയ സോഫിയായും രാമജന്മഭുമിയും തമ്മില്‍ സാമ്യമുണ്ട്.രണ്ടും അന്യമതസ്ഥരുടെ പ്രാര്‍ത്ഥനാ സംവിധാനങ്ങളെ അക്രമികള്‍ പിടിച്ചെടുത്ത് തങ്ങളുടേതാക്കി മാറ്റിയതാണ്.അതുകൊണ്ട് ഹഗ്ഗിയ സോഫിയയില്‍ നടന്ന ഇസ്ലാമിക അധിനിവേശത്തെക്കുറിച്ചു വ്യാകുലരാകുന്ന ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ത്യയില്‍ സമാനമായ ക്രൂരത അനുഭവിച്ച ഹൈന്ദവരുടെ വികാരങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കേണ്ടതാണ്.
ഇനിയങ്ങോട്ട് വൈജാത്യങ്ങളാണ് .
രാമജന്മഭൂമി വിമോചിക്കപ്പെട്ടു.ഹഗ്ഗിയ സോഫിയ വിമോചിക്കപ്പെട്ടില്ല .മാത്രമല്ല ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് കൂടുതല്‍ അപമാനം നല്‍കിക്കൊണ്ട് വിലങ്ങുകള്‍ ഹഗിയയുടെ മേല്‍ അടിച്ചേല്പിച്ചു .
ഈ ഫാസിസത്തെ പ്രതിരോധിച്ചതില്‍ ഭാരതം ലോകമാതൃകയാണ്. ..ഭാരതം അതിന്റെ അഞ്ചു നൂറ്റാണ്ടിന്റെ അപമാനത്തില്‍ നിന്നും സ്വാതന്ത്രയാകാന്‍ പോകുന്നു.അയോധ്യയില്‍ രാമക്ഷേത്രം ഉയരാന്‍ പോകുന്നു.മുഹമ്മദ് ബിന്‍ കാസിം മുതലിങ്ങോട്ടുള്ള അക്രമികള്‍ നമുക്കുണ്ടാക്കിയ നാശനഷ്ടങ്ങള്‍ ചില്ലറയല്ല അതില്‍ അതിലൊരു കൊടിയ അപമാനത്തെ കുടഞ്ഞെറിഞ്ഞു ഭാരതം മുന്നോട്ടു കുതിക്കുകയാണ് .ഇസ്ലാമിക ഫാസിസത്തെ പ്രതിരോധിച്ച ഭാരതത്തിലെ ആത്മാഭിമാനമുള്ള പോരാളികളോട് ചേര്‍ന്ന് നില്ക്കുക എന്നതാണ് ഹഗ്ഗിയ സോഫിയയുടെ പതനത്തില്‍ വ്യസനിക്കുന്ന വിശ്വാസികള്‍ ചെയ്യേണ്ടത് .
ഇസ്ലാമിക അധിനിവേശത്തില്‍ നിന്നും രാമജന്മഭൂമി വിമചിതമായതു പോലെ ഒരുനാള്‍ ഹഗ്ഗിയ സോഫിയയും വിമോചിതമാകുക തന്നെ ചെയ്യും.
അതിനു വേണ്ടിയുള്ള ക്രൈസ്തവ വിശ്വാസികളുടെ പ്രാര്ത്ഥനകളോടൊപ്പം നില്ക്കുന്നു.
ജയ് ഹിന്ദ്
https://www.facebook.com/AdvNobleMathewBJP/posts/1697970557044377
Discussion about this post