മലപ്പുറം: മലപ്പുറത്ത് എട്ടുവയസ്സുകാരിക്ക് ക്രൂര പീഡനം. പാലിയേറ്റീവ് സെക്രട്ടറിയായിരുന്ന പ്രതി അറസ്റ്റില്‍. അരീക്കന്‍ സക്കീര്‍ അലിയാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ മുഹമ്മദ് ഒളിവിലാണ്. മാതാവിനൊപ്പം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററില്‍ കഴിയുമ്പോഴാണ് കുഞ്ഞിനെ പീഡിപ്പിച്ചത്. സക്കീര്‍ അലി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് സക്കീര്‍ അലി രാവിലെ സ്റ്റേഷനില്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി.
പീഡനത്തിനിരയായെന്ന മാതാവിന്റേയും കുഞ്ഞിന്റെയും പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ആരോപണവിധേയനായ സക്കീര്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഒപ്പുവെച്ച നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. സിപിഎമ്മും ലീഗുമാണ് പ്രതികളെ രക്ഷിക്കാന്‍ രംഗത്തുള്ളത്. പ്രതികള്‍ പാലത്തായി വ്യാജ പീഡന ആരോപണ കേസില്‍ പ്രതിഷേധിക്കാനുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു.
ജില്ലയിലെ ഈ പാലിയേറ്റീവ് സെന്ററിനെതിരെ നേരത്തെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. പാലിയേറ്റീവ് സെന്ററിന് വലിയ തുക ലഭിക്കുന്നുണ്ടെന്നും ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കിട്ടുന്നുണ്ടെന്നാണ് ആരോപണം. അന്വേഷണമുണ്ടായാല്‍ ഇതും പുറത്തുവരും. അതിനാലാണ് ഇപ്പോള്‍ പാര്‍ട്ടികള്‍ പിന്തുണയുമായി രംഗത്തുവന്നത്. കിടപ്പുരോഗിയായ മാതാവിനൊപ്പം പാലിയേറ്റീവ് കെയറില്‍ കഴിയവേയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ആ സമയത്താണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ സഹോദരി മെയ് 25ന് മലപ്പുറം ശിശുക്ഷേമ സമിതിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് സക്കീറലി പെണ്‍കുട്ടിയെ വിട്ടു കൊടുത്തത്. വീട്ടിലെത്തി ഏതാനും ദിവസം കഴിഞ്ഞാണ് പീഡന വിവരം പെണ്‍കുട്ടി സഹോദരിയോട് പറയുന്നത്. ഇതോടെ, കോഴിക്കോട് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, ചെല്‍ഡ് ലൈന്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതിയില്‍ പെണ്‍കുട്ടിയെ ഹാജരാക്കി. മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
Discussion about this post