ഫേസ്ബുക്ക് പോസ്റ്റ്
ജിതിന് ജേക്കബ്
ലോകത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളിലും ഇപ്പോഴത്തെ പ്രധാനവാര്‍ത്ത അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മത തീവ്രവാദികള്‍ അതിഭീകരമായി തലയറത്ത് കൊന്ന ഫ്രാന്‍സിലെ സാമൂവല്‍ പാറ്റി എന്ന അധ്യാപകനെ കുറിച്ചുള്ള വാര്‍ത്തയാണ്.
അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ‘എന്നും നിലകൊള്ളുന്ന’ മനോരമ ഇന്ന് ആ വാര്‍ത്ത കൊടുത്തു മാധ്യമ ധര്‍മം ഉയര്‍ത്തിപ്പിടിച്ചു, പക്ഷെ ചരമ കോളത്തില്‍ ആണെന്ന് മാത്രം! വെളുപ്പിച്ചെടുക്കാന്‍ പരമാവധി ശ്രമിച്ചിട്ടുമുണ്ട് എന്ന് പ്രത്യകം പറയേണ്ടല്ലോ.
വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടവര്‍ വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്നവരാകുന്നു. ഓരോ ക്രൈമും പ്രതിയുടെ ജാതി മതം എന്നിവ നോക്കി റിപ്പോര്‍ട്ട് ചെയ്യുന്ന തരം താണ നിലവാരത്തില്‍ എത്തി നമ്മുടെ മാധ്യമങ്ങള്‍. ചില ക്രൈമുകള്‍ അകത്തെ പേജുകളില്‍ ഒറ്റകോളം വാര്‍ത്തയായി കൊടുക്കുമ്പോള്‍ അവസാനം പ്രത്യേകം ഒരു പാരഗ്രാഫ് ഉണ്ടാകും. അതായത് ഈ കുറ്റകൃത്യത്തില്‍ മതത്തിന് പങ്കില്ല എന്ന് പൊലീസ് അറിയിച്ചു പോലും. പക്ഷെ പ്രതികളുടെ ജാതിയും മതവും മാറിയാല്‍ പൊലീസ് പറയുന്നതില്‍ വിശ്വാസം ഇല്ല എന്ന് തന്നെയല്ല ആദ്യപേജില്‍ എട്ടുകോളം വാര്‍ത്തയും എല്ലാ പ്രതികളുടെ കളര്‍ ഫോട്ടോ ഉള്‍പ്പെടെ ഉണ്ടാകുകയും ചെയ്യും.
മത തീവ്രവാദികള്‍ക്ക് എല്ലാ വിധ പിന്തുണയും ഏതാണ്ട് പരസ്യമായി തന്നെ കൊടുക്കുന്ന പാര്‍ട്ടിയുടെ പത്രം പോലും ഏറെക്കുറെ പ്രാധാന്യത്തോടെ തന്നെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണ് മനോരമ അത് ചരമ കോളത്തിലേക്ക് മാറ്റി നിലവാരം കാത്തത്.
കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തനം എന്ന ലേബലില്‍ രാഷ്ട്രീയ മത പ്രചരണം നടത്തുന്നവര്‍ കാട്ടികൂട്ടുന്ന പോക്രിത്തരങ്ങള്‍ അനവധിയായി ഈ അടുത്തകാലത്ത് തുറന്നു കാട്ടപ്പെട്ടിട്ടുണ്ട്. പള്ളിപൊളിച്ചു എന്ന് പറഞ്ഞു വ്യാജവാര്ത്തകൊടുക്കുക ഉള്‍പ്പെടെയുള്ള എത്രയെത്ര വ്യാജ വാര്‍ത്തകള്‍… കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച കുറ്റത്തിന് കേരളത്തില്‍ നിന്നുള്ള മാധ്യമ സഖാപ്പി ഇപ്പോള്‍ ഉത്തരേന്ത്യയിലെ ജയിലില്‍ ഉണ്ട തിന്നുകയാണ്.
മത തീവ്രവാദികളെ ഇത്രക്ക് വെള്ള പൂശാന്‍ എന്താണ് കാരണം? സംഘടിതമായ ആക്രമണം അല്ലെങ്കില്‍ ബഹിഷ്കരണം ഉണ്ടാകുമെന്ന് പേടിച്ചോ? അതോ പരസ്യവരുമാനം നിലയ്ക്കുമെന്ന് ഭയന്നോ? ഇനി അതുമല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പൂര്‍ണമായി വിഴുങ്ങിയതുപോലെ നിഷ്പക്ഷത ചമയുന്ന ഇതുപോലുള്ള മാധ്യമങ്ങളെയും പൂര്‍ണമായും മത തീവ്രവാദികള്‍ വിഴുങ്ങിയോ? അതോ കൈയ്യോ തലയോ വീട്ടുമെന്ന് ഭയന്നോ?
NIA കേരളത്തില്‍ നിന്നും അല്‍ ക്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തപ്പോള്‍ ന്യായീകരണ തൊഴിലാളികള്‍ പറഞ്ഞത് കേരളത്തില്‍ നിന്ന് മാത്രമല്ലല്ലോ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും തീവ്രവാദികളെ പിടികൂടിയിട്ടുണ്ടല്ലോ എന്ന്. പക്ഷെ അതിലൊരു കുഴപ്പമുണ്ട്, മറ്റുള്ള സംസ്ഥാങ്ങളില്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്യുമ്പോള്‍ അവിടെയുള്ള മാധ്യമങ്ങളും പൊതുസമൂഹവും തീവ്രവാദികളെ വെള്ളപൂശാന്‍ മുതിരില്ല. ഇവിടെ പൂക്കളെ സ്നേഹിച്ച തീവ്രവാദി എന്ന് മാധ്യമങ്ങളും, എന്തിന് മന്ത്രിമാര്‍ വരെ ആയിരക്കണക്കിന് മനുഷ്യരെ കൊന്നുതള്ളിയ മത തീവ്രവാദികളെ മഹത്വപെടുത്തി കവിത എഴുതുന്നു.
മതതീവ്രവാദങ്ങളെ വെള്ളപൂശുന്ന സിനിമകള്‍ക്ക് നമ്മുടെ മാധ്യമങ്ങള്‍ നല്കുന്ന പ്രൊമോഷന് കണ്ടാല്‍ ഞെട്ടിപ്പോകും. മതതീവ്രവാദികളെ തുരത്തുന്ന കഥ പറഞ്ഞ ദേശീയ അവാര്‍ഡും, ഏറ്റവും കൂടുതല്‍ കളക്ഷനും നേടിയ ‘ഉറി’ എന്ന സിനിമക്ക് കേരളത്തില്‍ ആദ്യഘട്ടത്തില്‍ തീയറ്ററുകള്‍ പോലും ലഭ്യമായിരുന്നില്ല എന്നോര്‍ക്കണം.
മനോരമ അടക്കമുള്ള സ്ഥാപനങ്ങള്‍ തങ്ങള്‍ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനം ആണെന്ന് മാത്രം ഇനിയും പറയരുത്. നിങ്ങളുടെ ഡെസ്കില്‍ ഇരിക്കുന്നവരില്‍ ചിലര്‍ക്ക് ചില രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നു, ചിലര്‍ പറയുന്നു രണ്ടാം സ്വാതന്ത്ര്യ സമരം തുടങ്ങണം എന്ന്.. നക്സലിസം ഉള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരാണ് എന്ന വിചിത്ര ലേഖനങ്ങള്‍ വരെ വരുന്നു.
എന്താണ് ഇക്കൂട്ടരുടെ ലക്ഷ്യം എന്നത് പകല്‍പോലെ വ്യക്തം. ഇന്ത്യയില്‍ കഴിഞ്ഞ തവണ വര്‍ഗീയ കലാപം ഉണ്ടായപ്പോള്‍ കേരളത്തില്‍ നിന്നുള്ള രണ്ട് ചാനലുകളെയാണ് നിരോധിച്ചത്, ഉത്തര്‍പ്രദേശില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച കുറ്റത്തിന് അകത്തുകിടക്കുന്നതും മറ്റാരുമല്ല. മംഗലാപുരത്ത് ഇക്കൂട്ടര്‍ ചെയ്ത കാര്യങ്ങള്‍ അന്ന് പുറത്ത് വന്നതുമാണ്. ലോകത്ത് എവിടെ തീവ്രവാദി ആക്രമണം ഉണ്ടായാലും കേരള ബന്ധം അന്വേഷണത്തില്‍ വരും എന്നത് പോലെ ഇന്ത്യയില്‍ എവിടെ വര്‍ഗീയ കലാപം അല്ലെങ്കില്‍ അതിനുള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍ അതിന്റെ അന്വേഷണം മലയാളി മാധ്യമ പ്രവര്‍ത്തകര്‍ എന്ന ലേബലില്‍ പ്രവര്‍ത്തിക്കുന്ന ചിലരിലേക്കും എത്തുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഖലകളില്‍ കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം കൊടുക്കുന്നതിന് രാജ്യം കനത്ത വിലനല്‍കേണ്ടി വരുന്ന കാലം വിദൂരമല്ല. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നപേരില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും, വളച്ചൊടിക്കുന്നതും, വെള്ളപൂശുന്നതും ഒക്കെ നടക്കട്ടെ . സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് ഇരട്ടത്താപ്പുകളും, യാഥാര്‍ഥ്യങ്ങളും എല്ലാം തുറന്നു കാട്ടാന്‍ വേദിയുണ്ട് എന്നകാര്യം മറക്കരുത് എന്നുമാത്രം.
https://www.facebook.com/jithinjacob.jacob/posts/3315576008512181
Discussion about this post