ലാഹോര്‍: പള്ളിയില്‍ ഖുറാന് വായിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടിയെ പുരോഹിതന് പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രൊവിന്‍സിലാണ് സംഭവം. നൗഷരോ ഫെറോസ് ജില്ലയിലെ പള്ളിയില്‍ ഖുറാന് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടി. അവിടെയുണ്ടായിരുന്ന പുരോഹിതനായ അബ്ബാസാണ് പീഡിപ്പിച്ചത്. പള്ളിയില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
https://twitter.com/johnaustin47/status/1291948149150371845
ഇത്തരം സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ ദിവസേന നടക്കുന്നതാണെന്ന് വീഡിയോ ട്വീറ്റ് ചെയ്ത് മനുഷ്യാവകാശ പ്രവര്‍ത്തകനായ റഹത് ഓസ്റ്റിന്‍ ചൂണ്ടിക്കാട്ടി. ഇതൊന്നും മതനിന്ദയായി കണക്കാക്കില്ല. മുസ്ലിങ്ങളല്ലാത്തവര് ചെറിയ കാര്യങ്ങള്‍ക്ക് പോലും മതനിന്ദ ആരോപിക്കപ്പെട്ട് കൊല്ലപ്പെടുകയാണ്. ആയിരക്കണക്കിന് മുസ്ലിം ഇതര മതസ്ഥര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അബ്ബാസിനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.
Discussion about this post