തിരുവനന്തപുരം: കേരളം പ്രളയത്തിലേക്ക് നീങ്ങവെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യത്തിന് മുന്‍കരുതല്‍ സ്വീകരിക്കാത്തത് വിമര്‍ശിക്കപ്പെടുന്നു. വെള്ളപ്പൊക്കം തടയുന്നതിന്റെ സാങ്കേതിക വിദ്യ പഠിക്കാനെന്നവകാശപ്പെട്ട് പിണറായി നടത്തിയ നെതര്‍ലാന്റ് സന്ദര്‍ശനം പരിഹാസത്തിനും ഇടയാക്കി. 2019 മെയ് മാസത്തിലായിരുന്നു കുടുംബസമേതമുള്ള സന്ദര്‍ശനം. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കുത്തിപ്പൊക്കിയാണ് വിമര്‍ശനം.
”വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഡച്ച് മാതൃക നേരിട്ട് വിലയിരുത്തി. നൂര്‍വാര്‍ഡിലെ റൂം ഫോര്‍ റിവര്‍ പദ്ധതി മേഖലയിലായിരുന്നു സന്ദര്‍ശനം. നദിക്ക് കൂടുതല്‍ വിസ്തൃതി നല്‍കുന്നതിലൂടെ വെള്ളപ്പൊക്ക വേളയില്‍ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും ഇതിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. കുട്ടനാട് ഉള്‍പ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. ജലവിഭവ – ജലമാനേജ്മെന്റ് രംഗത്തെ വിദഗ്ദ്ധരുമായും ചര്‍ച്ചകള്‍ നടത്തി. ഫലപ്രദമായ ജലമാനേജ്മെന്റിനുള്ള വിവിധ മാര്‍ഗങ്ങള്‍ വിദഗ്ദ്ധര്‍ ഞങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു”. 2019 മെയ് 9ന് വീഡിയോ പോസ്റ്റ് ചെയ്ത് പിണറായി കുറിച്ചത് ഇങ്ങനെ. ഈ പോസ്റ്റിന് താഴെ വ്യാപകമായി കമന്റുകള്‍ പ്രവഹിക്കുകയാണ് ഇപ്പോള്‍.
https://www.facebook.com/PinarayiVijayan/posts/2270284179730066
സന്ദര്‍ശനം സംബന്ധിച്ച് പാര്‍ട്ടി ചാനലായ കൈരളിയുടെ വാര്‍ത്തയും കുത്തിപ്പൊക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന നിര്‍മ്മാണ സാങ്കേതികവിദ്യ നേരിട്ട് മനസിലാക്കി മുഖ്യമന്ത്രി പിണറായി വിജയന് എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. വാര്‍ത്തയില്‍ പറഞ്ഞത് ഇങ്ങനെ.
നെതര്‍ലന്റ്സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടയിലാണ് വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഡച്ച് മാതൃക മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തിയത്. നൂര്‍വാര്‍ഡിലെ റൂം ഫോര്‍ റിവര്‍ പദ്ധതി മേഖലയിലായിരുന്നു സന്ദര്‍ശനം. വീടുകളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കി, വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുന്ന പദ്ധതിയാണ് റൂം ഫോര്‍ ദി റിവര്‍ പദ്ധതി. കുട്ടനാട് ഉള്‍പ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ജലവിഭവ – ജലമാനേജ്മെന്റ് രംഗത്തെ വിദഗ്ദ്ധരുമായും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ചകള്‍ നടത്തി. ഫലപ്രദമായ ജലമാനേജ്മെന്റിനുള്ള വിവിധ മാര്‍ഗങ്ങള്‍ വിദഗ്ദ്ധര്‍ കേരളസംഘത്തിനു മുന്നില്‍ അവതരിപ്പിച്ചു. വ്യത്യസ്ത മേഖലയിലെ 20 വിദഗ്ദ്ധരുമായും ചര്‍ച്ച നടന്നു. നെതര്‍ലന്റ് സര്‍ക്കാറിലെ പശ്ചാത്തല വികസനം, ജലവിഭവം – ജല മാനേജ്മെന്റ്, കൃഷി, പരിസ്ഥിതി, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. കോണ്‍ഫെഡറേഷന്‍ ഓഫ് നെതര്‍ലാന്റ് ഇന്‍ഡസ്ട്രി ആന്റ് എംപ്ലോയേര്‍സ് നേതൃത്വത്തില്‍ ഈ മേഖലയില്‍ പ്രശസ്തരായ കമ്പിനി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഡച്ച് മാതൃക എത്രയും പെട്ടെന്ന് പുറത്തെടുത്ത് പിണറായി കേരളത്തെ രക്ഷിക്കണമെന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം. വിദേശ സന്ദര്‍ശനത്തിലൂടെ ഖജനാവിന് നഷ്ടമുണ്ടായതല്ലാതെ കേരളത്തിന് ഒരു പ്രയോജനവും ലബിച്ചില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും കുടുംബസമേതമാണ് യാത്രകള്‍ ചെയ്തിരുന്നത്. കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ഇതിലൂടെ സര്‍ക്കാര്‍ വരുത്തിവെച്ചത്.
Discussion about this post