തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നെതര്‍ലാന്റ് സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി ചെയ്ത ഫേസ്ബുക്ക് പോസ്റ്റിനെതിരെ നടക്കുന്ന സിപിഎം സൈബര്‍ പ്രചാരണത്തില്‍ ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കര്‍. പ്രളയം നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നെതര്‍ലാന്റ് സന്ദര്‍ശിച്ച് പഠിച്ച വിദ്യ പ്രയോഗിക്കുമെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇത് ചൂണ്ടിക്കാട്ടി പ്രളയകാലത്തെ മരണത്തില്‍ സന്തോഷിക്കുന്നയാളാണ് ശ്രീജിത്ത് പണിക്കരെന്ന പ്രചാരണമാണ് സിപിഎം നടത്തിയത്.
വെള്ളപ്പൊക്കത്തിലെ നെതര്‍ലാന്‍ഡ്സ് മോഡലിനെ കുറിച്ചുള്ള പോസ്റ്റ് എങ്ങനെയാണ് നിങ്ങള്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട മനുഷ്യരുമായി ചേര്‍ത്തു കെട്ടിയത് എന്നു വിശദീകരിച്ചു തരൂവെന്ന് ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. നിങ്ങളും ഞാനും നികുതി കൊടുക്കുന്ന പണം ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ച് പ്രളയത്തെ നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിച്ചെന്ന് നാം അറിഞ്ഞല്ലോ. അതിനു ശേഷം നെതര്‍ലാന്‍ഡ്സിലെ പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കുകയും ചെയ്തു. രണ്ടും കഴിഞ്ഞിട്ട് കൊല്ലം ഒന്നു കഴിഞ്ഞു. അതിനുശേഷം കേരളത്തില്‍ 2018-ലെ പ്രളയം ബാധിച്ച ഏതൊക്കെ സ്ഥലത്ത് നെതര്‍ലാന്‍ഡ്സ് മോഡല്‍ നടപ്പാക്കിയെന്നും അതുകൊണ്ട് എന്തു ഗുണമുണ്ടായെന്നും വിശദീകരിച്ചു തരൂ.
പ്രളയാനന്തരം ആവിഷ്കരിച്ച റീബില്‍ഡ് കേരള എന്ന പദ്ധതിയിലേക്ക് അതുവരെ പരിഗണിക്കാതിരുന്ന രണ്ട് കമ്പനികളെ ടെന്‍ഡറിനു ശേഷം തിരുകിക്കയറ്റാന്‍ ചീഫ് സെക്രട്ടറി തന്നെ മുന്‍കൈ എടുത്തതിനെക്കുറിച്ച് വിശദീകരിച്ചു തരൂ. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും സന്ദര്‍ശനം, ചര്‍ച്ചകള്‍ എന്നിവയെ സഹായിച്ചവര്‍ എന്ന പേരില്‍ രണ്ടു കമ്പനികളെ എങ്ങനെയാണ് ഒരു സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയെന്ന് വിശദീകരിച്ചു തരൂ.
മേല്പറഞ്ഞ കമ്പനികളെ സര്‍ക്കാര്‍ പദ്ധതിയില്‍ പരിഗണിച്ചില്ലെങ്കില്‍ അത് കേരളവും നെതര്‍ലാന്‍ഡ്സുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ചീഫ് സെക്രട്ടറി ഫയലില്‍ എഴുതിയതിനെക്കുറിച്ച് വിശദീകരിച്ചു തരൂ. തല്ക്കാലം ഒരു വശത്തേക്ക് മാറിയിരുന്ന് മോങ്ങുക. അല്ലെങ്കില്‍ പാര്‍ട്ടി ആപ്പീസില് പോയി പരാതി കൊടുക്കുക. അതുമല്ലെങ്കില്‍ നിങ്ങളുടെ മഴവില്‍ക്കാവടി നേതാക്കള്‍ ചെയ്യുന്നതുപോലെ എന്റെ രാഷ്ട്രീയം തപ്പി നടക്കുക. തല്ക്കാലം അതേ വഴിയുള്ളൂ. ശ്രീജിത്ത് പണിക്കര്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഉരുള്‍പൊട്ടലില്‍ മനുഷ്യര്‍ മരിക്കുമ്പോള്‍ ചിരിക്കുന്ന സൈക്കോ പണിക്കര്‍! എങ്ങനീണ്ട്, എങ്ങനീണ്ട്?
അസഹിഷ്ണുത മുഖമുദ്രയാക്കിയ ചില വൈദ്യന്മാരും കെജെ അങ്ങുന്നുമാരും വൈകാരിക പരിസര മോഷ്ടാക്കളും തുടങ്ങി സകലമാന തേളും മണ്ണിരയും പഴുതാരയും മാളത്തില്‍ നിന്നും തലപൊക്കി എത്തിയിരിക്കുകയാണ്. പണിക്കരുടെ തല, പണിക്കരുടെ ഫുള്‍ ഫിഗര്‍ എന്നിവയെല്ലാം ചേര്‍ത്ത് പണിക്കരുടെ ഒരു പോസ്റ്റ് എടുത്ത് ആളെ നരാധമന് ആക്കാനുള്ള ശ്രമമാണ്.
ആട്ടെ, സംഭവത്തിന് ആധാരമായ പോസ്റ്റില്‍ പണിക്കര്‍ പറഞ്ഞിരിക്കുന്നത് എന്താണ്?
‘വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു. പക്ഷെ എനിക്ക് സര്‍ക്കാരില്‍ പ്രതീക്ഷയുണ്ട്. നെതര്‍ലാന്‍ഡ്സില്‍ നിന്നും പഠിച്ച ടെക്നോളജി, റൂം ഫോര്‍ റിവര്‍ എന്നീ മാര്‍ഗങ്ങള്‍ വഴിയാവും ഇത്തവണ നാം അതിജീവിക്കുക. നോക്കിക്കോ. സര്‍ക്കാര്‍ ഇസ്തം. ??’
ഇക്കൂട്ടര്‍ക്ക് കുരുപൊട്ടല്‍ ഉണ്ടാകാന്‍ എന്താണ് ഇതില്‍ ഉള്ളത്? സര്‍ക്കാരില്‍ പ്രതീക്ഷയുണ്ട് എന്നു പറയുമ്പോള്‍ അതെങ്ങനെയാണ് മനുഷ്യര്‍ മരിക്കുമ്പോള്‍ ഉള്ള സന്തോഷമാകുന്നത്? പോട്ടെ, ഇതില്‍ എവിടെയാണ് മനുഷ്യരെയും അവരുടെ മരണത്തെയും കുറിച്ച് പറഞ്ഞിരിക്കുന്നത്?
പ്രളയത്തിന്റെ ഇരകളെ ഒരു വാക്കു കൊണ്ടു പോലും പരാമര്‍ശിച്ചിട്ടില്ലാത്ത ഒരു പോസ്റ്റിനെ എടുത്ത് പണിക്കരെ നരാധമന് ആക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം മനസ്സിലാക്കാന്‍ ഉന്നത വിദ്യാഭ്യാസം ഒന്നും ആവശ്യമില്ല. ഇത് നിങ്ങളുടെ മുന്നൊരുക്കമാണ്. ആടിനെ പട്ടിയാക്കുന്ന, പശുവിനെ തെങ്ങില്‍ കെട്ടി തേങ്ങയിടാന്‍ വരുന്നവനെ കുറിച്ച് വര്‍ണ്ണിക്കുന്ന അതേ രാഷ്ട്രീയ മുന്നൊരുക്കം.
നെതര്‍ലാന്‍ഡ്സിലെ ടെക്നോളജി ഉപയോഗിച്ച് നാം വെള്ളപ്പൊക്കത്തെ അതിജീവിക്കുമെന്ന് പറയുന്നതിനെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘോഷമായി കാണുന്നെങ്കില്‍ നിങ്ങള്‍ കരുതുന്നത് സര്‍ക്കാരിന് ഞാന്‍ പറഞ്ഞ കാര്യം ചെയ്യാനുള്ള കഴിവില്ല എന്നല്ലേ? വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള സാങ്കേതിക വിദ്യ മുഖ്യമന്ത്രി നേരിട്ട് മനസ്സിലാക്കിയെന്ന് റിപ്പോര്‍ട്ട് ചെയ്ത കൈരളി ചാനലിനെയും നിങ്ങള്‍ അധിക്ഷേപിക്കുകയാണോ?
ഇനി അഥവാ ഞാന്‍ പറഞ്ഞതിനെ നിങ്ങള്‍ നരാധമപ്രവൃത്തിയായി കാണുന്നെങ്കില്‍ എന്റെ ഈ 6 ചോദ്യങ്ങള്‍ക്കുള്ള മറുപടി തരൂ:
(1) വെള്ളപ്പൊക്കത്തിലെ നെതര്‍ലാന്‍ഡ്സ് മോഡലിനെ കുറിച്ചുള്ള പോസ്റ്റ് എങ്ങനെയാണ് നിങ്ങള്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട മനുഷ്യരുമായി ചേര്‍ത്തു കെട്ടിയത് എന്നു വിശദീകരിച്ചു തരൂ.
(2) നിങ്ങളും ഞാനും നികുതി കൊടുക്കുന്ന പണം ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ച് പ്രളയത്തെ നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിച്ചെന്ന് നാം അറിഞ്ഞല്ലോ. അതിനു ശേഷം നെതര്‍ലാന്‍ഡ്സിലെ പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കുകയും ചെയ്തു. രണ്ടും കഴിഞ്ഞിട്ട് കൊല്ലം ഒന്നു കഴിഞ്ഞു. അതിനുശേഷം കേരളത്തില്‍ 2018-ലെ പ്രളയം ബാധിച്ച ഏതൊക്കെ സ്ഥലത്ത് നെതര്‍ലാന്‍ഡ്സ് മോഡല്‍ നടപ്പാക്കിയെന്നും അതുകൊണ്ട് എന്തു ഗുണമുണ്ടായെന്നും വിശദീകരിച്ചു തരൂ.
(3) പ്രളയാനന്തരം ആവിഷ്കരിച്ച റീബില്‍ഡ് കേരള എന്ന പദ്ധതിയിലേക്ക് അതുവരെ പരിഗണിക്കാതിരുന്ന രണ്ട് കമ്പനികളെ ടെന്‍ഡറിനു ശേഷം തിരുകിക്കയറ്റാന്‍ ചീഫ് സെക്രട്ടറി തന്നെ മുന്‍കൈ എടുത്തതിനെക്കുറിച്ച് വിശദീകരിച്ചു തരൂ.
(4) മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും സന്ദര്‍ശനം, ചര്‍ച്ചകള്‍ എന്നിവയെ സഹായിച്ചവര്‍ എന്ന പേരില്‍ രണ്ടു കമ്പനികളെ എങ്ങനെയാണ് ഒരു സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയെന്ന് വിശദീകരിച്ചു തരൂ.
(5) മേല്പറഞ്ഞ കമ്പനികളെ സര്‍ക്കാര്‍ പദ്ധതിയില്‍ പരിഗണിച്ചില്ലെങ്കില്‍ അത് കേരളവും നെതര്‍ലാന്‍ഡ്സുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ചീഫ് സെക്രട്ടറി ഫയലില്‍ എഴുതിയതിനെക്കുറിച്ച് വിശദീകരിച്ചു തരൂ.
(6) പ്രളയഫണ്ടില്‍ നിന്ന് നിങ്ങള്‍ മോഷ്ടിച്ച പണത്തെ കുറിച്ചെങ്കിലും വിശദീകരിച്ചു തരൂ.
ഈ ചോദ്യങ്ങള്‍ ഒക്കെയും ചോദിക്കുന്നത് കഴിഞ്ഞ ഒരു ചര്‍ച്ചയില്‍ പറഞ്ഞതുപോലെ ഒരു പൗരന് എന്നും ഒരു വോട്ടര്‍ എന്നുമുള്ള അവകാശത്തിന്റെ ബലത്തിലാണ്. എന്തൊക്കെ കള്ളം പറഞ്ഞാലും പറയാത്തത് ആരോപിച്ചാലും നിങ്ങള്‍ക്ക് എന്റെ ചോദ്യങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ പിന്തുണ സമൂഹമാധ്യമത്തില്‍ എനിക്ക് ലഭിക്കുന്നുണ്ടെങ്കില്‍ അത് ഞാന്‍ പ്രതിനിധാനം ചെയ്യുന്ന 10% സാധാരണക്കാരുടെ ശബ്ദമായി അവര്‍ എന്നെ കാണുന്നതു കൊണ്ടാണ്.
അയ്യോ ഈ അവസരത്തില്‍ രാഷ്ട്രീയം പറയരുതേ എന്നൊക്കെയാണ് ഈ അടിമകളുടെയും മോഷ്ടാക്കളുടെയും മോങ്ങലിന്റെ അര്‍ത്ഥം. എന്റെ ചോദ്യങ്ങള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നെങ്കില്‍ തല്ക്കാലം ഒരു വശത്തേക്ക് മാറിയിരുന്ന് മോങ്ങുക. അല്ലെങ്കില്‍ പാര്‍ട്ടി ആപ്പീസില് പോയി പരാതി കൊടുക്കുക. അതുമല്ലെങ്കില്‍ നിങ്ങളുടെ മഴവില്‍ക്കാവടി നേതാക്കള്‍ ചെയ്യുന്നതുപോലെ എന്റെ രാഷ്ട്രീയം തപ്പി നടക്കുക. തല്ക്കാലം അതേ വഴിയുള്ളൂ. ചോദ്യങ്ങള്‍ തുടരും; നീയൊക്കെ തലകുത്തി നിന്നാലും. അയല്പക്കത്തെ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര ഏകദിനം വന്നപ്പോള്‍ കാണാന്‍ പോകാത്തവനോട് മൊഹാലിയില്‍ രഞ്ജി ട്രോഫി കളി കാണാന്‍ പോകുന്നുണ്ടോ എന്ന് ചോദിക്കാന്‍ വരരുത്.
ഓര്‍ക്കുക, നിങ്ങളുടെ മറുപടിയില്‍ നിങ്ങള്‍ എന്നോടു പറയേണ്ടത് ഞാന്‍ ചോദിച്ച 6 ചോദ്യങ്ങള്‍ക്കുള്ള നിയമപരമായ, യുക്തിപരമായ, ധാര്‍മ്മികമായ വിശദീകരണമാണ്. അതില്ലാത്ത ഏതു പോസ്റ്റും ഏതു മറുപടിയും തുറന്നുകാട്ടുന്നത് നിങ്ങളുടെ പൊള്ളയായ ഉള്ളിനെയാണ്.
വാല്: ശെടാ, ചില്ലറ കുരുവൊന്നും അല്ലല്ലോ ഞാന്‍ പൊട്ടിച്ചത്.
https://www.facebook.com/panickar.sreejith/posts/3292988374054548
Discussion about this post