തിരുവനന്തപുരം: രാജ്യവിരുദ്ധ പ്രസ്താവനയുമായി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. പാക്കിസ്ഥാനെ പാഠം പഠിപ്പിക്കുമെന്ന് എത്ര തവണ പ്രധാനമന്ത്രി പറഞ്ഞു. എന്തുകൊണ്ട്. മുസ്ലിം രാജ്യമായതുകൊണ്ടാണോ?. മുസ്ലിങ്ങള്‍ എതിരായതുകൊണ്ടാണോ?. മനോരമ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ഷമ ചോദിച്ചു. ഇതിനെതിരെ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
വളരെ ഞെട്ടലോടുകൂടിയാണ് താന്‍ ഷമയുടെ വാക്കുകള്‍ കേട്ടതെന്ന് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന് മുസ്ലിം രാജ്യമായതുകൊണ്ടാണോ നിങ്ങള്‍ അവരെ അക്രമിച്ചതെന്ന് ഷമ ചോദിച്ചു. കോണ്‍ഗ്രസ്സിന്റെ വക്താവ് ഇത്രയും തരംതാഴരുത്. ഇതില്‍ മതത്തിന്റെ അടിസ്ഥാനമെന്താണ്. മുസ്ലിം രാജ്യമായതുകൊണ്ടാണ് പാക്കിസ്ഥാനെ അക്രമിക്കുന്നതെന്ന് പറയുന്ന ഷമ ഇന്ത്യന്‍ മുസ്ലിങ്ങളെക്കുറിച്ച് എന്താണ് കരുതുന്നത്. കോണ്‍ഗ്രസ് ഇന്ത്യന്‍ മുസ്ലിങ്ങളെ അപമാനിക്കുകയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
ആ ആശുപത്രിയെ, പ്രധാനമന്ത്രിയുടെ യാത്രയെ ഇത്ര സംശയിക്കണോ? എന്നതായിരുന്നു ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിനെതിരായ കോണ്‍ഗ്രസ് നിലപാടാണ് ഷമക്ക് വിശദീകരിക്കേണ്ടി വന്നത്. ഇതിനിടെയാണ് പാക്കിസ്ഥാനുമായുള്ള വിഷയത്തെ ഷമ മതവത്കരിച്ചത്. ഷമക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. രാജ്യത്തെ അപമാനിച്ചതിന് മാപ്പ് പറയണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ചര്‍ച്ച സംബന്ധിച്ച് ഷമയുടെ പേജിലും കമന്റുകള്‍ വന്നിട്ടുണ്ട്. ഇത്തരത്തില്‍ ഉള്ള ആള്ക്കാര് കോണ്‍ഗ്രസില്‍ ഉള്ളിടത്തോളം ഇനിയൊരു ലോകസഭ എലെക്ഷന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഏതായാലും കോമഡി ഉത്സവം കണ്ട പ്രതീതി. ഒരാള്‍ ചൂണ്ടിക്കാട്ടി. പാകിസ്ഥാന് മുസ്ലിം രാജ്യം ആയത് കൊണ്ടാണോ അബ്ദുല്‍ കസബ് പോലുള്ള നിന്റെ പാകിസ്താനി ജിഹാദി ആങ്ങളമാര് ഇന്ത്യയില്‍ നുഴഞ്ഞു കേറി വന്ന് ബോംബ് പൊട്ടിക്കുന്നതും ചാവേറാകുന്നതും. മറ്റൊരു കമന്റില്‍ ചോദിക്കുന്നു.
Discussion about this post