തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കീഴിലുള്ള ഐടി വകുപ്പിലെ മറ്റൊരു താല്‍ക്കാലിത നിയമനവും വിവാദമാകുന്നു. ഇഞ്ചിപ്പെണ്ണ് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ അറിയപ്പെടുന്ന ലേബി ജോര്‍ജ്ജിന്റെ നിയമനമാണ് വിവാദമായത്. ഇവരെ ലക്ഷ്യമിട്ട്, അമേരിക്കന്‍ വനിതക്ക് ഐടി വകുപ്പില്‍ പിന്‍വാതില്‍ നിയമനം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ലേബി അമേരിക്കയിലായിരുന്നു ഏറെക്കാലം.
ഇടത്-ഇസ്ലാമിസ്റ്റ് മാധ്യമപ്രവര്ത്തകന് സനീഷ് ഇളയടത്തും നിയമനത്തിനെതിരെ രംഗത്തെത്തി. എം ശിവശങ്കര്‍ ശരിയല്ലല്ലോ എന്ന് ആദ്യം സംശയിച്ചത് ആ ഇഞ്ചിപ്പെണ്ണ് എന്ന ഫെയ്ക്ക് ഐഡി കക്ഷിക്ക് എന്തോ വലിയ ജോലി സംഘടിപ്പിച്ച് കൊടുത്തു എന്ന് കേട്ടപ്പോഴാണ്. ഊഡായ്പ്പ് കണ്ട് പിടിച്ച ഒരാളെന്ന നിലയ്ക്കാണ് ഫെയ്സ്ബുക്കില്‍ ആ സ്ത്രീയെ അറിയുക. ഇഞ്ചിപ്പെണ്ണ് എന്ന ഫെയ്ക് ഐഡിയിലിരുന്ന് എന്നെക്കുറിച്ചൊക്കെ മഹാകള്ളത്തരങ്ങളെഴുതിയിട്ടുണ്ട് ആ ബഗിടാപ്പി. സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ സകല ജനാധിപത്യ സംഘടനകളെക്കുറിച്ചും നാട്ടിലെ സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ചുമൊക്കെ പരമപുച്ഛം. അമ്മാരി വിടല്സുമായി നടന്നിട്ട് പക്ഷെ അതേ ജനാധിപത്യ,ഭരണസംവിധാനങ്ങളുടെ ഭാഗമായവരുടെ കയ്യും കാലും പിടിച്ച് ജോലിയും അത് വഴി കാശും ഉണ്ടാക്കണമെങ്കില്‍ എമ്മാതിരി ആകും അവര്‍ എന്നും ആലോചിച്ചിരുന്നു. സ്വര്‍ണക്കടത്ത് മാത്രമല്ല, ഇമ്മാതിരി ആള്‍ക്കാര്‍ക്ക് പണി വാങ്ങിക്കൊടുത്തത് കൂടെ അന്വേഷിക്കപ്പെട്ടാല്‍ രസമായിരിക്കും. സനീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/esaneesh/posts/3624917687524394
സിപിഎം പ്രവര്ത്തകന് അനീഷ് ഷംസുദ്ദീനും മുഖ്യമന്ത്രിയെ വിമര്‍ശിച്ചു. ഇന്നലെ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഉന്നയിച്ച ‘അമേരിക്കന്‍ വനിതക്ക് ഐ ടി വകുപില്‍ പിന്‍വാതില്‍ നിയമനം ‘ എന്ന ആരോപണം നിങ്ങള്‍ കേട്ടിട്ടുണ്ടാകും .
അതേ അമേരിക്കന്‍ വനിതയാണ് ഈ പറയുന്ന ഇഞ്ചി പെണ്ണ് !! ഇതെഴുബോഴും ഇഞ്ചിപെണ്ണ് എന്ന പിണറായി വിരോധി , പിണറായിയുടെ ഐ ടി വകുപ്പിനു കീഴില്‍ ഒരു പിഎസ്സി എക്സാം പോലും എഴുതാതെ ലക്ഷങ്ങള്‍ ശംബളം വാങ്ങുന്നു. അനീഷ് പറഞ്ഞു. ലേബിയുടെ വോക് മലയാളം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ലോക്ക്ഡൗണ്‍ കാലത്ത് ശമ്പളം നല്‍കാതെ ജീവനക്കാരെ പിരിച്ചുവിട്ടത് നേരത്തെ വിവാദമായിരുന്നു.
https://www.facebook.com/shifaszz/posts/10222552380056752
Discussion about this post