തിരുവനന്തപുരം : ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയെന്ന് കേരളം ആഘോഷിക്കുമ്പോള്‍ കേരളത്തെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങളെ കുറിച്ച് പറയുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. കേരളത്തിലെ പലരും ഇവിടെ നടക്കുന്നത് ശ്രദ്ധിക്കാതെ ഉത്തര്‍പ്രദേശില്‍ നടക്കുന്നതിലാണ് ശ്രദ്ധ. സംസ്ഥാനത്തി നിരവധി പീഢനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അത് ആരും ശ്രദ്ധിക്കുന്നില്ല, മറിച്ച് ഉത്തര്‍പ്രദേശിലും മറ്റു ബിജെപി അധികാര സംസ്ഥാനങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളിലുമാണ് പലരുടെയും ശ്രദ്ധ പോകുന്നത്. ഇതിനെതിരെയാണ് ശോഭാ സുരേന്ദ്രന് പ്രതികരിച്ചിരിക്കുന്നത്.
ഇടുക്കിയിലെ കട്ടപ്പനയില്‍ നടന്ന ക്രൂരകൃത്യമാണ് ശോഭാ സുരേന്ദ്രന് ആദ്യം എടുത്ത് കാണിക്കുന്നത്. കേരളം നമ്പര്‍ വണ്‍ ആയി പ്രഖ്യാപിച്ച ദിനം തന്നെ നടന്ന ക്രൂരകൃത്യം. മരണപ്പെട്ടത് 16 കാരിയായ ദളിത് പെണ്‍കുട്ടി. പ്രതി സിപിഎമ്മുകാരന്. പിഢനത്തിനിരയായതിനെ തുടര്‍ന്ന് 16കാരി തീക്കൊളുത്തി ആത്മഹത്യ ചെയ്തു. വീട്ടില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് 30 മീറ്റര്‍ അകലെ നിന്ന് വെള്ളം കൊണ്ടുവന്നപ്പോഴേക്കും മുഖം അടക്കം കത്തിപോയിരുന്നുവെന്നും ശോഭാ സുരേന്ദ്രന് ഓര്‍മിപ്പിക്കുന്നു. ചികിത്സയിലായിരിക്കെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. ഇതാണ് കേരളം നമ്പര്‍ വണ്‍ ആയപ്പോള്‍ നടന്ന ആദ്യ സംഭവം.
അതുപോലെ തന്നെ അന്നു തന്നെ ഉണ്ടായ മറ്റൊരു സംഭവവും ശോഭാ സുരേന്ദ്രന് ചൂണ്ടികാണിക്കുന്നു. കാസര്‍ഗോഡ് ചീമേനിയില്‍ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയ ഒരു ആദിവാസി യുവാവിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയ സംഭവം. കേരളം നമ്പര്‍ വണ്‍ ആയി എന്നു ആഘോഷിക്കുന്ന സഖാക്കളോട് ശോഭാ സുരേന്ദ്രന് പറയുന്നത് മനുഷ്യജീവന് വിലയില്ലാത്ത നാടായി കേരളത്തെ മാറ്റിയതും കൂടി ചേര്‍ത്ത് നിങ്ങളുടെ പ്രൊഫൈല്‍ ഫ്രയ്മുകള് മാറ്റുമോ എന്നാണ്.
ശോഭാ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
16 വയസ്സുള്ള വെറും 25 കിലോ തൂക്കമുള്ള ഒരു ദളിത് പെണ്‍കുട്ടി സിപിഎമ്മുകാരന് ലൈംഗീകമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് തീക്കൊളുത്തി ആത്മഹത്യ ചെയ്തു. വീട്ടില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് 30 മീറ്റര്‍ അകലെ നിന്ന് വെള്ളം കൊണ്ടുവന്നപ്പോഴേക്കും മുഖം അടക്കം കത്തിപോയിരുന്നു. സ്ഥലം ഇടുക്കി ജില്ലയിലെ കട്ടപ്പന. ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഒടുവില്‍ മരണത്തിന് കീഴടങ്ങി.
കാസര്‍ഗോഡ് ചീമേനിയില്‍ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയ ഒരു ആദിവാസി യുവാവിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി.
കേരളം നമ്പര്‍ വണ്‍ ആകുന്നത് ആഘോഷിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ദിവസം ഈ നാട്ടില്‍ നടന്ന രണ്ട് സംഭവങ്ങളാണ്. മനുഷ്യജീവന് വിലയില്ലാത്ത നാടായി കേരളത്തെ മാറ്റിയതും കൂടി ചേര്‍ത്ത് നിങ്ങളുടെ പ്രൊഫൈല്‍ ഫ്രയ്മുകള് മാറ്റുമോ സഖാക്കളെ
Discussion about this post