തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീലിനെതിരെ ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ടിവി ചര്‍ച്ചയില്‍ മറുപടി പറയാതെ വിയര്‍ത്തിട്ട് പിന്നെ ഫേസ്ബുക്ക് വീഡിയോ ഇട്ട് സഖാക്കളെയും അന്തംസിനെയും സുഖിപ്പിച്ച് നിര്‍ത്തുന്ന പോലെ ബിജെപിയുടെ മേല്‍ കുതിര കയറാന്‍ വരേണ്ടെന്നും അങ്ങനെ താത്പര്യമുണ്ടങ്കില് സര്‍ക്കാര്‍ സര്‍വീസിലെയും ആരോഗ്യ മിഷനിലേയും പണി രാജി വച്ച് നേരെ കളത്തില്‍ വരുന്നതാണ് ഭംഗിയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്ഷവര്ധന് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെ ഹര്‍ഷവര്‍ദ്ധനെതിരെ അഷീല്‍ രംഗത്തുവന്നു. ഹര്ഷവര്ദ്ധന് എന്ന രാഷ്ട്രീയക്കാരന് എന്തും പറയാമെന്നും എന്നാല്‍ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കില്‍ അത് കൃത്യമായി പഠിച്ചിട്ടു വേണമെന്നും അഷീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
ഹര്ഷവര്ധന് മിടുക്കനായ ഡോക്ടറാണെന്നും പണി അറിയാവുന്ന ആളിനെ തന്നെയാണ് നരേന്ദ്ര മോഡി ഒരോ പണികളും ഏല്‍പ്പിച്ചിരിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കേരളം കോവിഡ് പ്രതിരോധത്തില്‍ നിയന്ത്രണങ്ങള്‍ വിട്ടു എന്ന് പറഞ്ഞത് കൃത്യമായ വിവരാപഗ്രഥനം നടത്തി തന്നെയാണ്. കണ്‍ഫേംഡ് കേസില്‍ കേരളം ആറാം സ്ഥാനത്താണ്. ഉത്തര്‍ പ്രദേശിന്റെ തൊട്ട് പിന്നില്‍. യുപി ജനസംഖ്യ എത്രയുണ്ടന്ന് കൂടി ഓര്‍ക്കുക. സഖാക്കളുടെ റഷ്യയെക്കാള്‍ വലുതാണ് ജനസംഖ്യ കൊണ്ട് യുപി. ആക്ടീവ് കേസില്‍ കേരളം മൂന്നാമതാണ്. റിക്കവേഡ് കേസില്‍ ഒഡീഷയ്ക്കും തമിഴ് നാടിനും പിന്നില്‍.
മരണത്തിന്റെ എണ്ണത്തില്‍ ബീഹാര്‍, ഉത്തരാഖണ്ഡ്, ആസാം, ജാര്‍ഖണ്ഡ്, ഗോവ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ താരതമ്യേന പരിമിത ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ വച്ച് തന്നെ മെച്ചപ്പെട്ടതും സുരക്ഷിതവുമായ നിലയില്‍ ആണ്. മൊത്തം ടെസ്റ്റിന്റെ എണ്ണക്കണക്കിലോ അവിടെയും അമ്പേ പരാജയമാണ് വിജയന് സര്‍ക്കാര്‍. കേരളം ഇത് വരെ 38.8 ലക്ഷം ടെസ്റ്റ് മാത്രം ചെയ്തപ്പോള്‍, ബീഹാര്‍ 90 ലക്ഷം, ഗുജറാത്ത് 53 ലക്ഷവും കടന്നു ടെസ്റ്റുകള്‍. കണക്കുകള്‍ എങ്ങനെ അപഗ്രഥനം നടത്തിയാലും കേരളം കോവിഡില്‍ അമ്പേ പാളാന്‍ കാരണം ഈ അന്തം കമ്മി ഡോക്ടറെ പോലെയുള്ളവരാണ്. എല്ലാവരുടെയും നികുതിപണത്തില്‍ നിന്ന് ശമ്പളം വാങ്ങിയിട്ട് പക്കാ രാഷ്ട്രീയം കളിക്കല് ആണ് കോവിഡ് പ്രതിരോധ ഡോക്ടറുടെ പണിയെങ്കില് അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. സന്ദീപ് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഡോ.ഹര്ഷവര്ധന് മിടുക്കനായ ഡോക്ടറാണ്, പണി അറിയാവുന്ന ആളിനെ തന്നെയാണ് നരേന്ദ്ര മോഡി ഒരോ പണികളും ഏല്‍പ്പിച്ചിരിക്കുന്നത്. കേരളം കോവിഡ് പ്രതിരോധത്തില്‍ നിയന്ത്രണങ്ങള്‍ വിട്ടു എന്ന് പറഞ്ഞത് കൃത്യമായ വിവരാപഗ്രഥനം നടത്തി തന്നെയാണ്. കേന്ദ്രമന്ത്രിയ്ക്ക് മറുപടിയുമായി സഖാവ് കോട്ടിട്ട് ഡോക്ടര്‍ പണി എടുക്കുന്ന അഷീല്‍ വല്ലാതെ തിളപ്പിക്കേണ്ട കാര്യമില്ല.
ടിവി ചര്‍ച്ചയില്‍ ആങ്കര്‍മാര്‍ കൃത്യമായ ചോദ്യമുനകള്‍ ഉതിര്‍ക്കുമ്പോള്‍ അതിനു മറുപടി പറയാതെ വിയര്‍ത്തിട്ട് പിന്നെ ഫേസ്ബുക്ക് വീഡിയോ ഇട്ട് സഖാക്കളെയും അന്തംസിനെയും സുഖിപ്പിച്ച് നിര്‍ത്തുന്ന പോലെ ബിജെപി യുടെ മേല്‍ കുതിര കയറാന്‍ വരേണ്ട. അഥവാ അങ്ങനെ താത്പര്യമുണ്ടങ്കില് സര്‍ക്കാര്‍ സര്‍വീസിലെയും, ആരോഗ്യ മിഷനിലേയും പണി രാജി വച്ച് നേരെ കളത്തില്‍ വരുന്നതാണ് ഭംഗി. എല്ലാവരുടെയും നികുതിപണത്തില്‍ നിന്ന് ശമ്പളം വാങ്ങിയിട്ട് പക്കാ രാഷ്ട്രീയം കളിക്കല് ആണ് കോവിഡ് പ്രതിരോധ ഡോക്ടറുടെ പണിയെങ്കില് അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം.
പൂന്തുറയില്‍ കമാന്‍ഡോ മാര്‍ച്ച് പാസ്റ്റ് നടത്തിയും പൊലിസ് വാന്‍ ഇറക്കിയും നാട്ടുകാരെ വിരട്ടല്‍ അല്ല നിയന്ത്രണമാര്‍ഗം, ഡല്‍ഹിയില്‍ കാര്യങ്ങള്‍ ആകെ കൈവിട്ടെന്ന് അറിഞ്ഞപ്പോള്‍, കളത്തില്‍ ഇറങ്ങി തന്നെ അത് നിയന്ത്രിച്ച് കാണിച്ചിട്ടുണ്ട് ഡല്‍ഹിയില്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പട്ടാള വണ്ടിയും ഡല്‍ഹിയിലെ നിരത്തുകളില്‍ ഇറങ്ങിയില്ല.
അന്താരാഷ്ട്ര ഉച്ചകോടിയില്‍ ‘സ്വതന്ത്ര നിരീക്ഷകന്’ എന്ന വിഡ്ഡിവേഷം കെട്ടി, സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലെ പൈസയും എടുത്ത് വിമാനടിക്കറ്റും തുലച്ച് രാഷ്ട്രീയം കളിച്ച ഭൂതകാലം എന്തായാലും ഡോ.ഹര്‍ഷവര്‍ധനില്ല. ഡല്‍ഹി ആരോഗ്യ മന്ത്രി ആയിരിക്കുമ്പോള്‍ ലോകത്തിന് മാതൃകയായി പോളിയോ നിര്‍മ്മാര്‍ജന പ്രവര്‍ത്തനം സംഘടിപ്പിച്ചതിന് ലോകാരോഗ്യ സംഘടന നല്കിയ അവാര്‍ഡുകള്‍ വരെ ഡോ.ഹര്‍ഷ് വര്ദ്ധന് ലഭിച്ചിട്ടുണ്ട്.
ഇനി കണക്കുകളിലേക്ക് വരാം. കോവിഡ് ഡാഷ് ബോര്‍ഡില്‍ https://www.covid19india.org/ ദിനം പ്രതി നല്ല വൃത്തിയ്ക്ക് കണക്കുകള്‍ ഉണ്ട്. ആര്‍ക്കും പരിശോധിക്കാം, വിവിധ അടരുകളായുള്ള ഡാറ്റ. കണ്‍ഫേംഡ് കേസില്‍ ഇന്ന് കേരളം ആറാം സ്ഥാനത്ത് ആണ്, യോഗിയുടെ ഉത്തര്‍ പ്രദേശിന്റെ തൊട്ട് പിന്നില്‍, യുപി ജനസംഖ്യ എത്രയുണ്ടന്ന് കൂടി ഓര്‍ക്കുക. സഖാക്കളുടെ റഷ്യയെക്കാള്‍ വലുതാണ് ജനസംഖ്യ കൊണ്ട് യു .പി.
ആക്ടീവ് കേസില്‍ കേരളം മൂന്നാമത്, തീര്‍ന്നില്ല, റിക്കവേഡ് കേസില്‍ ഓഡീഷയ്ക്കും തമിഴ് നാടിനും പിന്നില്‍. മരണത്തിന്റെ എണ്ണത്തില്‍ ബീഹാര്‍, ഉത്തരാഖണ്ഡ്, ആസാം, ജാര്‍ഖണ്ഡ്, ഗോവ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ താരതമ്യേന പരിമിത ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ വച്ച് തന്നെ മെച്ചപ്പെട്ടതും സുരക്ഷിതവുമായ നിലയില്‍ ആണ്. മൊത്തം ടെസ്റ്റിന്റെ എണ്ണക്കണക്കിലോ അവിടെയും അമ്പേ പരാജയമാണ് വിജയന് സര്‍ക്കാര്‍. കേരളം ഇത് വരെ 38.8 ലക്ഷം ടെസ്റ്റ് മാത്രം ചെയ്തപ്പോള്‍, ബീഹാര്‍ 90 ലക്ഷം, ഗുജറാത്ത് 53 ലക്ഷവും കടന്നു ടെസ്റ്റുകള്‍. കണക്കുകള്‍ എങ്ങനെ അപഗ്രഥനം നടത്തിയാലും കേരളം കോവിഡില്‍ അമ്പേ പാളാന്‍ കാരണം ഈ അന്തം കമ്മി ഡോക്ടറെ പോലെയുള്ളവരാണ്.
കേരളത്തിന്റെ ടെസ്റ്റിന്റെ എണ്ണത്തിന്റെ കാര്യത്തിലും മരണനിരക്കിലെ കൃത്യം കണക്കല്ല പുറത്ത് വിടുന്നത് എന്ന കാര്യത്തില്‍ ഒക്കെ രാജ്യത്തെ ഡോക്ടര്‍മാരുടെ സംഘടനയായ ഐ എം എ യുടെ കേരള ഘടകവും, പിന്നെ ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ ഇടപെടുന്ന ഡോക്ടര്‍മാര്‍ പലരും കണക്കും കാര്യവും പങ്ക് വച്ചെഴുതിയപ്പോ അവര്‍ക്കെതിരെ സൈബര്‍ ആക്രമണവും ജീവല്‍ ഭീഷണിയും ഉയര്‍ത്തിയാണ് ക്യാപ്സ്യൂള്‍ കഴിച്ച സൈബര്‍ സഖാക്കള്‍ ആക്രമണം അഴിച്ച് വിട്ടത്, ആ തന്ത്രം ഡോ.ഹര്‍ഷ വര്‍ദ്ധനു നേരെ ഉയര്‍ത്താമെന്ന വെള്ളം അങ്ങ് വാങ്ങി വച്ചേക്കുക.
കേരളം ആരോഗ്യരംഗത്ത് മുന്നിലെത്താനുള്ള കാര്യങ്ങള്‍ ഇടത് പക്ഷ സംഭാവനയല്ല, മറിച്ച് സ്വാതന്ത്രത്തിനും മുന്നെ തന്നെ തിരുവിതാംകൂര്‍ ഭരണാധികാരികള്‍, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍…. അങ്ങനെ പല ധന്യാത്മാക്കള്‍ ഉഴുത് മറിച്ചിട്ട സാമൂഹിക ബോധം, ആ മണ്ണില്‍ ഊന്ന് നിന്ന് ഇന്ന് സേവാഭാരതി, മാതാ അമൃതാനാന്ദമയി മഠം അടക്കുമുള്ള പല സംഘടനകള്‍ സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നതിന്റെ കൂടി ആകെത്തുകയാണ്. ഇതൊക്കെ ഇല്ലാതാക്കാന്‍ പെയ്ഡ് പി ആര് കളികള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ കൂലിയെഴുത്ത് കാരെ വച്ച് തള്ളിമറിച്ചാല്‍ നടക്കില്ല. കൈവിട്ട ഡല്‍ഹിയിലെ കോവിഡ് നിയന്ത്രണം, അമിത് ഷാ നിയന്ത്രണത്തില്‍ ആക്കിയതെങ്ങനെയെന്ന് രാജ്യവും ലോകവും കണ്ടു. ഇവിടെ കാസര്‍കോഡ് ടാറ്റാ ഗ്രൂപ്പ് പണിത് നല്കിയ ആശുപത്രി സമുച്ചയം പോലും നാളിത് വരെ ഫലപ്രദമായി ഉപയോഗിക്കാന്‍ പോലും കഴിയാത്ത കഴിവ് കെട്ട സര്‍ക്കാരാണിത്. ആ കഴിവ് കേട് വിളിച്ച് പറയുന്നത് പേരെടുത്ത ഡോക്ടര്‍മാര്‍ ആയാലും ഐ എം എ പോലെയുള്ള പ്രൊഫഷണല്‍ സംഘടന ആയാലും അവരെ ഏഴാം കൂലി സ്വയം പ്രഖ്യാപിത നീരിക്ഷകരെ ഇറക്കി അല്ല നേരിടേണ്ടത്, നാവടക്കി അവിടിരുത്തി നേരാംവണ്ണം പണിയെടുപ്പിക്കണം സര്‍ക്കാരെ.
https://www.facebook.com/Sandeepvarierbjp/posts/4563821326992931
Discussion about this post