ഇസ്ലാമാബാദ്: ഇസ്ലാമിസ്റ്റുകളുടെ ഭീഷണിക്ക് വഴങ്ങാതെ തലസ്ഥാനമായ ഇസ്ലാമാബാദിലെ കൃഷ്ണ ക്ഷേത്രം നിര്‍മ്മിക്കാനുറച്ച് പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍. ക്ഷേത്ര നിര്‍മ്മാണത്തിനെതിരെ ലാഹോര്‍ കേന്ദ്രമാക്കിയുള്ള പുരോഹിതന് ജാമിയ അഷ്റാഫിയ ഫത്വ ഇറക്കിയിരുന്നു. മുസ്ലിം രാജ്യത്ത് ഇതര മതസ്ഥര്‍ക്ക് ആരാധനാലയം അറ്റകുറ്റപ്പണി നടത്തുന്നതിന് മാത്രമാണ് ആധികാരമുള്ളതെന്നും പുതുതായി നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ഇയാളുടെ ഭീഷണി. മതതീവ്രവാദികളും ഹിന്ദുക്കള്‍ക്കെതിരെ ആക്രോശവുമായി രംഗത്തെത്തി. ക്ഷേത്ര നിര്‍മ്മാണത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമെത്തി. ഇസ്ലാമാബാദില് ഇപ്പോള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ഇല്ല. നേരത്തെ രണ്ട് ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്ന് വിനോദസഞ്ചാര കേന്ദ്രമാക്കി. മറ്റൊന്ന് തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടു.
കഴിഞ്ഞ മാസം 23നാണ് ക്ഷേത്രത്തിന്റെ ഭൂമി ഭൂമ നടന്നത്. ഇസ്ലാമാബാദില് മൂവായിരത്തോളം ഹിന്ദുക്കളാണ് ജീവിക്കുന്നത്. ഇവര്‍ 2017 മുതല്‍ ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലായിരുന്നു. പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ വംശീയ ഉന്മൂലനം നേരിടുമ്പോഴാണ് ധീരമായ നടപടി. ഇസ്ലാമിസ്റ്റുകളുടെ പീഡനത്തെ തുടര്‍ന്ന് വര്‍ഷം തോറും ആയിരക്കണക്കിന് ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ് ഇന്ത്യയിലെത്തുന്നത്. ഇവരെ സംരക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പൗരത്വ ഭേദഗതി നിയമം പാസാക്കിയിരുന്നു.
Discussion about this post