തിരൂർ : കർണാടക കാർവാറിലെ അങ്കോളയിൽ കാർ കർണാടക ആർ.ടി.സി. ബസുമായി കൂട്ടിയിടിച്ച് മൂന്നു മലയാളികളുൾപ്പെടെ നാലുപേർ മരിച്ചു. തിരൂർ വേമണ്ണ സ്വദേശി നിപുൺ പി. തെക്കേപ്പാട്ട് (28), തൃശ്ശൂർ വടുകര പുളിയംപൊടി പീറ്ററിന്റെ മകൻ ജെയിംസ് ആൽബർട്ട് (24), കന്യാകുമാരി കൾക്കുളത്തിൽ താമസിക്കുന്ന ശ്രീനിലയത്തിൽ സുനിലിന്റെ മകൻ ആനന്ദ് ശേഖർ (24), തിരുപ്പതി സ്വദേശി അരുൺ പാണ്ഡ്യൻ (24) എന്നിവരാണ് മരിച്ചത്.
കാർ ഡ്രൈവർ മലപ്പുറം സ്വദേശി മുഹമ്മദ് ലതീബ് ഗുരുതരമായ പരിക്കോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവയിൽ പുതുവർഷം ആഘോഷിച്ചു ഗോകർണത്തേക്കു പോകുകയായിരുന്നു സംഘം .ചെന്നൈ എസ്.ആർ.എം. സർവകലാശാലയിലെ പിഎച്ച്.ഡി. വിദ്യാർത്ഥിയാണ് നിപുൺ.ആനന്ദ് ശേഖർ എം.എ. ജേണലിസം വിദ്യാർത്ഥിയാണ്. ജെയിംസ് ആൽബർട്ട് എൻജിനിയറിങ് വിദ്യാർത്ഥിയാണ്.
Discussion about this post