ന്യൂഡല്‍ഹി: കേരളത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. കേന്ദ്രസര്‍ക്കാര്‍ സമയത്തിന് പണം നല്‍കുന്നില്ലെന്നാണ് കേരളം ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ കേരളം കൃത്യസമയത്ത് രേഖകള്‍ ഹാജരാക്കാറില്ലെന്ന് ധനമന്ത്രി ആരോപിച്ചു.
ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രസര്‍ക്കാര്‍ ഗ്രാന്‍ഡും ലഭിക്കാത്തതുകൊണ്ടാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തുന്നതെന്ന കേരളസര്‍ക്കാരിന്റെ വാദത്തിന്റെ വാസ്തവം എന്താണെന്ന് എന്‍.കെ പ്രേമചന്ദ്രനാണ് ലോക്സഭയില്‍ ഉന്നയിച്ചത് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതിന് അക്കൗണ്ടന്റ് ജനറല്‍ സാക്ഷ്യപ്പെടുത്തിയ സാമ്പത്തിക റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട് .
എന്നാല്‍ 2017 മുതല്‍ കേരളം രേഖകള്‍ സമര്‍പ്പിക്കാറില്ല. ഒരു വര്‍ഷം പോലും രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടില്ല . എന്നിട്ട് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്. പതിനഞ്ചാംധനകാര്യ കമ്മിഷന് ശുപാര്‍ശപ്രകാരമുള്ള ഗ്രാന്‍ഡ് കേരളത്തിന് നല്‍കുന്നുണ്ട്. കണക്കുകള്‍ ഹാജരാക്കിയാല്‍ നഷ്ടപരിഹാര കുടിശ്ശിക നല്‍കുമെന്ന് നിര്‍മ്മല സീതാരാമന് വ്യക്തമാക്കി.
അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്നും അതിന്റെ വിഹിതം കേരളത്തിനും കിട്ടുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post