തിരുവനന്തപുരം : കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. കോണ്‍ഗ്രസ്സില്‍ നിന്ന് 50 ഓളം പ്രവര്‍ത്തകരാണ് ബിജെപിയിലേക്ക് എത്തിയത്. ബിജെപി നേതാവായ വിവി രാജേഷ് ആണ് ഇക്കാര്യം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. പാര്‍ട്ടി ഉപേക്ഷിച്ചെത്തിയ പ്രവര്‍ത്തര്‍ക്ക് അംഗത്വം നല്‍കുന്നതിന്റെ വീഡിയോയും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുല്ലൂര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ്സില്‍ നിന്നാണ് 50 ഓളം പ്രവര്‍ത്തകര്‍ ബിജെപിയിലെത്തിയിരിക്കുന്നത്. കിടാരക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡഗം മിനിമോള്‍, കര്‍ഷക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തങ്കയ്യന് നാടാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലെത്തിയിരിക്കുന്നത്. ഇനിയും കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തുമെന്നും രാജേഷ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പ്രവര്‍ത്തകരെ സ്വാഗതം ചെയ്ത് വിവി രാജേഷ് പറഞ്ഞു. ഇനി ബിജെപിയാണ് കേരളത്തിന് പ്രതീക്ഷ നല്‍കുന്നത് എന്ന് ഇവര്‍ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നുവെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിസെ നിരവധി പഞ്ചായത്തുകളും കോര്‍പറേഷനുകളും ബിജെപി ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ ബിജെപി സംസ്ഥാനത്ത് കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. ഈ വരുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തി തെളിയിക്കാനാകും എന്നു തന്നെയാണ് ബിജെപി വിശ്വസിക്കുന്നത്. നിരവധി പേരാണ് ഇതുവരെ കോണ്‍ഗ്രസ്സില്‍ നിന്നും വിശ്വാസം നഷ്ടപ്പെട്ട് കാവി കൊടിയ്ക്ക് കീഴിലേക്ക് എത്തിയിരിക്കുന്നത്.
വിവി രാജേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുല്ലൂര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് 50 പ്രവര്‍ത്തകര്‍ ബിജെപി യിലെത്തുന്നു.കിടാരക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡഗം മിനിമോള്‍, കര്‍ഷകകോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തങ്കയ്യന് നാടാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെത്തുന്നത്.വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ബിജെപി യിലെത്തും.
Discussion about this post