തിരുവനന്തപുരം; പ്രശസ്ത ഗായകന് വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ ആലപ്പുഴയില്‍ അപകടത്തില്‍പ്പെട്ടു. വിജയ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. രാത്രി പതിനൊന്ന് മുപ്പതിനായിരുന്നു അപകടം ഉണ്ടായത്.
തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് സുഹൃത്തുമായി കാറില്‍ പോകുന്നതിനിടെയായിരുന്നു അപകടം. മറ്റൊരു കാറിലിടിക്കുകയായിരുന്നു. തൈക്കാട്ടുശേരി ഭാഗത്ത് നിന്ന് മറ്റൊരു കാര്‍ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്. വിജയ് യേശുദാസ് ആണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ ഇരു കാറുകളുടെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല എന്നാണ് വിവരം. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റി.
അതേസമയം അടുത്തിടെയായി താരം ഏറെ വിവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇനി താന്‍ മലയാള സിനിമയില്‍ പാടുകയില്ല എന്ന് താരം പറഞ്ഞതാണ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ‘ ഇനി മലയാളം സിനിമയില്‍ പാടില്ല, അത്രയ്ക്ക് ഈ ഇന്‍ഡസ്ട്രി എന്നെ മടുപ്പിച്ചു. മലയാളത്തില്‍ സംഗീതസംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ഇത്തരം അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. മലയാളത്തില്‍ സെലക്ടീവ് ആകാന്‍ പോലും താല്‍പ്പര്യമില്ല ‘ എന്ന് വിജയ് യേശുദാസ് പറഞ്ഞിരുന്നു.
20 വര്‍ഷമായി മലയാളത്തില്‍ പാടുന്ന തനിക്കിപ്പോഴും താരതമ്യേന ചെറിയ പ്രതിഫലമാണ് മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നും കിട്ടുന്നതെന്നും ആരെയും കുറ്റപ്പെടുത്തകയല്ല, ഈ ഇന്‍ഡസ്ട്രി ഇങ്ങനെയാണ്. അതുകൊണ്ട് അവഗണിക്കപ്പെടുന്ന എല്ലാവര്ക്കും വേണ്ടിയാണ് തന്റെ ഈ കഠിന തീരുമാനമെന്നും വിജയ് യേശുദാസ് പറഞ്ഞു.
താരത്തിന്റെ ഈ പ്രസ്താവനയ്ക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ മലയാള സിനിമ ഇന്ഡസ്ട്രിയിലെ ഈ വിവേചനത്തെ തുറന്നടിച്ചതിന് താരത്തിന് പിന്തുണയുമായും പല പ്രമുഖരും രംഗത്തെത്തിയിരുന്നു.
Discussion about this post