തിരുവനന്തപുരം : ദക്ഷിണേന്ത്യയും കാവിയണിയുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഗ്രേറ്റര്‍ ഹൈദ്രാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റത്തിന് പിന്നാലെയായിരുന്നു സന്ദീപിന്റെ പ്രതികരണം. അദ്ദേഹം പ്രതികരിക്കുമ്പോള്‍ ബിജെപി 80 ഇടങ്ങളില്‍ ലീഡ് ചെയ്യുകയായിരുന്നു.
അതേസമയം ഈ തെരഞ്ഞെടുപ്പ് ബിജെപിയുടെ വിജയം ഇവിഎം തട്ടിപ്പാണെന്ന് പറയുന്നവര്‍ക്കുള്ള കനത്ത പ്രഹരം കൂടിയാണ്. കാരണം ഈ തെരഞ്ഞെടുപ്പ് നടന്നത് പൂര്‍ണമായും ബാലറ്റ് പേപ്പറിലായിരുന്നു. 150 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ 55 ഇടത്ത് ടിആര്‍എസും 48 ഇടത്ത് ബിജെപിയും 44 ഇടത്ത് എഐഎംഐഎമ്മും വിജയിച്ചു. കോണ്‍ഗ്രസിന് രണ്ടിടത്തേ വിജയിക്കാനായുള്ളൂ. ഇതില്‍ ശ്രദ്ധേയം എന്തെന്നാല്‍ 2 സീറ്റില്‍ മാത്രമുണ്ടായിരുന്ന ബിജെപിയാണ് 48 സീറ്റില്‍ എത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടന്നത് പൂര്‍ണ്ണമായും പേപ്പര്‍ ബാലറ്റിലായിരുന്നുവെന്നും തെലങ്കാന സര്‍ക്കാര്‍ നിയമിച്ച സംസ്ഥാന ഇലക്ഷന് കമ്മീഷനാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും ഹൈദ്രാബാദില്‍ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് (കേരളത്തിന് ഏകദേശം സമാനം ) അതായത് … കേരളത്തിലും ആവര്‍ത്തിക്കാന്‍ പോകുന്നത് ഇതേ ട്രെന്‍ഡാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എന്‍ഡിഎ ഭരണത്തില്‍ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സന്ദീപ് വാര്യറുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ദക്ഷിണേന്ത്യയും കാവിയണിയുന്നു. ഗ്രേറ്റര്‍ ഹൈദ്രാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിലാണ് ബിജെപി ചരിത്ര വിജയം നേടുന്നത്. 150 സീറ്റുകളില്‍ 80 ലും ബിജെപി ലീഡാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 2 സീറ്റില്‍ നിന്നാണ് ഈ മുന്നേറ്റം.
ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക്
തെരഞ്ഞെടുപ്പ് നടന്നത് പൂര്‍ണ്ണമായും പേപ്പര്‍ ബാലറ്റിലായിരുന്നു
തെലങ്കാന സര്‍ക്കാര്‍ നിയമിച്ച സംസ്ഥാന ഇലക്ഷന് കമ്മീഷനാണ് തെരഞ്ഞെടുപ്പ് നടത്തിയത്
ഹൈദ്രാബാദില്‍ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് (കേരളത്തിന് ഏകദേശം സമാനം )
അതായത് … കേരളത്തിലും ആവര്‍ത്തിക്കാന്‍ പോകുന്നത് ഇതേ ട്രെന്‍ഡാണ് .
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എന്‍ഡിഎ ഭരണത്തില്‍ വരും.
Discussion about this post