തിരുവനന്തപുരം: ടിക് നിരേധനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് താരം സൗഭാഗ്യ. പലരും ചോദിച്ചു, ടിക്ടോക് നിരോധനം തളര്‍ത്തിയോ എന്ന്? ഒരിക്കലുമില്ല. ടിക്ടോക് ആപ്പിനാണു നിരോധനം, കലാകാരന്മാര്ക്കല്ല. വല്ലഭനു പുല്ലുമായുധം എന്നു പറയുംപോലെ നല്ല കലാകാരന്മാര് ഏതു പ്ലാറ്റ്ഫോമിലും ശോഭിക്കും. ആപ് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പൂര്‍ണ പിന്തുണ. ഇതു നല്ലൊരു പ്രതിഷേധമല്ലേ? ഇത്രയും ഫോളോവേഴ്സ് ഉള്ളതിനാല്‍ ടിക്ടോക് വഴി പലതരം ബ്രാന്‍ഡ് പ്രമോഷന് ചെയ്യുന്നുണ്ടായിരുന്നു. ഓണ്‍ലൈനില്‍നിന്നു ലഭിച്ചിരുന്ന വലിയൊരു വരുമാനം ഇതോടെ ഇല്ലാതാകുമെന്നും അറിയാം. എങ്കിലും സാരമില്ല, രാജ്യമല്ലേ വലുത്. ഒരു സൈനിങ് ഓഫ് ‘സെന്റി മൂഡ്’ വിഡിയോ ഇടാന്‍ പോലും തോന്നിയില്ലെന്നതാണു സത്യം. സൗഭാഗ്യ വ്യക്തമാക്കി. 15 ലക്ഷം പേരാണ് സൗഭാഗ്യയെ ടിക് ടോക്കില്‍ ഫോളോ ചെയ്തിരുന്നത്. അമ്മ താര കല്യാണിനെ ടിക്ടോക്കില്‍ 5 ലക്ഷം പേരും മരുമകന് അര്‍ജുനെ 20,000 പേരും ഫോളോ ചെയ്തിരുന്നു.
ഒറ്റരാത്രി കൊണ്ടു ഗുഡ്ബൈ പറഞ്ഞത് എന്റെ ഏറ്റവും പ്രിയപ്പെട്ട 15 ലക്ഷം ഫോളോവേഴ്സിനോടാണ്. അതിന് ഏറെനേരമൊന്നും ചിന്തിക്കേണ്ടി വന്നില്ല. ടിക്ടോക് പോയെന്നുവച്ച് ലോകാവസാനം ഒന്നുമല്ലല്ലോ. അമ്മയുടെ അക്കൗണ്ട് 5 ലക്ഷം പേര് പിന്തുടരുന്നുണ്ട്. ഭര്‍ത്താവ് അര്‍ജുന്റെ പുതിയ അക്കൗണ്ടില്‍ 20,000ല്‍ അധികം പേരും. ചുരുക്കത്തില്‍ ഞങ്ങളുടെ ഫാമിലിയുടെ ആകെ വ്യൂവര്‍ഷിപ് ഏകദേശം 20.2 ലക്ഷത്തിനടുത്തു വരും. തിങ്കളാഴ്ച വൈകിട്ട് സര്‍ക്കാര്‍ തീരുമാനം വന്നയുടന്‍ എന്റെ അക്കൗണ്ട് നീക്കം ചെയ്യാന്‍ തീരുമാനിച്ചു. ഡിലീറ്റ് ചെയ്യുന്നതിനിടെ ടിക്ടോക് ഒരാവര്‍ത്തികൂടി ഉറപ്പാണോയെന്നു ചോദിച്ചു – ‘You are about to delete account sowbhagyavenkites. Continue?’. കണ്ണുമടച്ച് ഡിലീറ്റ് കൊടുത്തു. സൗഭാഗ്യ വിശദീകരിച്ചു.
Discussion about this post