തിരുവനന്തപുരം : ദേശവിരുദ്ധശക്തികള്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കുക എന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി നടത്തുന്ന സമരശ്യംഖല കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് നടക്കും. രാവിലെ 11 മണി മുതല്‍ മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയപാതയിലും ദേശീയപാത ഇല്ലാത്ത സ്ഥലങ്ങളില്‍ സംസ്ഥാനപാതയിലും 50 മീറ്റര്‍ അകലത്തില്‍ 5 പേരാണ് ശ്യംഖലയില്‍ പങ്കെടുക്കുകയെന്ന് ബിജെപി അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമരശ്യംഖല സംഘടിപ്പിക്കുന്നതെന്ന് ബിജെപി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ പല പ്രമുഖ നേതാക്കളുടെയും നേതൃത്വത്തിലാണ് സമരശൃംഖല നടത്തുന്നത്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും ഒ.രാജഗോപാല്‍ എം.എല്‍.എയും തിരുവനന്തപുരത്ത് ശ്യംഖലയ്ക്ക് നേതൃത്വം നല്‍കും.
കോഴിക്കോട് ജില്ലയില്‍ ബിജെപി നേതാവ് എംടി രമേശ് ആണ് സമരശൃംഖല ഉദ്ഘാടനം ചെയ്യുക. അഴിയൂര്‍ മുതല്‍ രാമനാട്ടുകര വരെ ദേശീയ പാതയില്‍ 1500 കേന്ദ്രങ്ങളിലായാണ് സമര ശൃംഖല ഒരുങ്ങുന്നത്. തൃശ്ശൂരില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന് അണ് നിര്‍വഹിക്കുക. കുന്ദംകുളം മുതല്‍ ചാലക്കുടി വരെയും ചാവക്കാട് മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുമാണ് തൃശ്ശൂരിലെ നില്‍പ്പ് സമരം.
അതേസമയം ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി എറണാകുളത്തും മുതിര്‍ന്ന നേതാക്കളായ പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭന് എന്നിവര്‍ കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളിലും പങ്കെടുക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.സുധീര്‍ കൊല്ലത്തും ജോര്‍ജ് കുര്യന് പത്തനംത്തിട്ടയിലും സി.കൃഷ്ണകുമാര്‍ പാലക്കാടും സമര ശൃംഖലയുടെ ഭാഗമാകുമെന്ന് ബിജെപി അറിയിച്ചു.
ബിജെപി കേരളയുടെ അറിയിപ്പ്
ദേശവിരുദ്ധശക്തികള്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കുക എന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി നടത്തുന്ന സമരശ്യംഖല കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് നടക്കും. രാവിലെ 11 മണി മുതല്‍ മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയപാതയിലും ദേശീയപാത ഇല്ലാത്ത സ്ഥലങ്ങളില്‍ സംസ്ഥാനപാതയിലും 50 മീറ്റര്‍ അകലത്തില്‍ 5 പേരാണ് ശ്യംഖലയില്‍ പങ്കെടുക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമരശ്യംഖല സംഘടിപ്പിക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും ഒ.രാജഗോപാല്‍ എം.എല്‍.എയും തിരുവനന്തപുരത്ത് ശ്യംഖലയ്ക്ക് നേതൃത്വം നല്‍കും. ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി എറണാകുളത്തും മുതിര്‍ന്ന നേതാക്കളായ പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭന് എന്നിവര്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലും പങ്കെടുക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.സുധീര്‍ കൊല്ലം, ജോര്‍ജ് കുര്യന് പത്തനംത്തിട്ട, സി.കൃഷ്ണകുമാര്‍ പാലക്കാട്, എം.ടി രമേശ് കോഴിക്കോട് എന്നിവിടങ്ങളില്‍ ശ്യംഖലയില്‍ അണിനിരക്കും.
Discussion about this post